കാ​ർ​ഷി​ക സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പേ​രി​ൽ വാ​യ്പാ ആ​പ്പ് ത​ട്ടി​പ്പ്: ത​ട്ടി​പ്പി​ന് പി​ന്നി​ൽ ചൈ​നീ​സ് സം​ഘം
Wednesday, August 10, 2022 1:01 AM IST
മാ​ന​ന്ത​വാ​ടി: ഓ​ണ്‍​ലൈ​ൻ വാ​യ്പാ ത​ട്ടി​പ്പി​ന്‍റെ പു​തി​യ പ​തി​പ്പു​മാ​യി ചൈ​നീ​സ് വാ​യ്പാ ആ​പ്പു​ക​ൾ. മാ​ന​ന്ത​വാ​ടി കാ​ർ​ഷി​ക സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പേ​രി​ലാ​ണ് ത​ട്ടി​പ്പ്. വ്യ​ക്തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​യ്ക്ക് ഉ​പാ​ധി​ക​ളി​ല്ലാ​തെ ലോ​ണ്‍ ല​ഭി​ക്കും.
പ​ണം ഉ​ട​ൻ ത​ന്നെ പി​ൻ​വ​ലി​ക്കാ​നും ക​ഴി​യും എ​ന്ന​ ത​ര​ത്തി​ൽ ബാ​ങ്കി​ന്‍റെ പേ​രി​ൽ മെ​സേ​ജ് ല​ഭി​ക്കു​ന്ന​താ​ണ് ത​ട്ടി​പ്പി​ന്‍റെ തു​ട​ക്കം. മെ​സേ​ജി​ൽ ല​ഭി​ക്കു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ന്ന നി​മി​ഷം ത​ന്നെ ചൈ​നീ​സ് ലോ​ണ്‍ ആ​പ്പി​ന്‍റെ സെ​ർ​വ​റി​ലേ​യ്ക്കാ​ണ് ന​യി​ക്കു​ന്ന​ത്.
പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​നാ​യി ഇ​വി​ടെ നി​ന്ന് ആ​പ്പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടും. ആ​പ്പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന നി​മി​ഷം ത​ന്നെ ഫോ​ണി​ലു​ള്ള കോ​ണ്‍​ടാ​ക്ടു​ക​ൾ, ഫോ​ട്ടോ, എ​സ്എം​എ​സു​ക​ൾ വീ​ഡി​യോ തു​ട​ങ്ങി സ​ർ​വ വി​വ​ര​ങ്ങ​ളും ത​ട്ടി​പ്പു​കാ​രു​ടെ ക​യ്യി​ലെ​ത്തും. പ​ണം തി​രി​ച്ച​ട​യ്ക്കാ​നാ​യി ഇ​ക്കൂ​ട്ട​ർ ന​ട​ത്തു​ന്ന ഭീ​ഷ​ണി​ക്ക് പി​ന്നാ​ലെ​യാ​ണ് സ​ന്പൂ​ർ​ണ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ളും കൈ​വ​ശ​പ്പെ​ടു​ത്തു​ന്ന​തും അ​ത് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തും. ത​ട്ടി​പ്പി​ന് പി​ന്നി​ലെ ചൈ​നീ​സ് ശൃം​ഖ​ല​യെ ക​ണ്ടെ​ത്തി​യ​ത് ബം​ഗ​ളൂ​രു കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​ബ​ർ സു​ര​ക്ഷാ ക​ന്പ​നി​യാ​യ ടെ​ക്നി​സാ​ക്ന്‍റാ​ണ്. മ​ല​യാ​ളി​യാ​യ ന​ന്ദ​കി​ഷോ​ർ ഹ​രി​കു​മാ​റാ​ണ് ക​ന്പ​നി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
ഒ​റ്റ​നോ​ട്ട​ത്തി​ൽ ഇ​ന്ത്യ​യി​ലു​ള്ള ഐ​പി അ​ഡ്ര​സു​ക​ളാ​യി കാ​ണ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ചൈ​നീ​സ് സേ​വ​ന​ദാ​താ​വാ​യ ആ​ലീ​ബാ​ബാ ക്ലൗ​ഡി​ലേ​യ്ക്കാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പ് ആ​പ്പു​ക​ളു​ടെ ഐ​പി ന​യി​ക്കു​ന്ന​ത്.
നി​രോ​ധി​ക്ക​പ്പെ​ട്ട എ​ല്ലാ ആ​പ്പു​ക​ളും പു​തി​യ പേ​രി​ൽ വീ​ണ്ടും ക​ളം നി​റ​ഞ്ഞി​ട്ടു​ണ്ട്. മാ​ന​ന്ത​വാ​ടി കാ​ർ​ഷി​ക സ​ഹ​ക​ര​ണ ബാ​ങ്കി​നു പു​റ​മേ മ​റ്റ് ബാ​ങ്കു​ക​ളു​ടെ പേ​രി​ലും ഈ ​ത​ട്ടി​പ്പ് ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.
ഇ​ത്ത​ര​ത്തി​ലു​ള്ള നൂ​ത​ന​മാ​യ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് ടെ​ക്നി​സാ​ക്ന്‍റ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.
ജ​ന​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യെ​യും സാ​ന്പ​ത്തി​ക ഭ​ദ്ര​ത​യെ​യും കാ​ർ​ന്ന് തി​ന്നു​ന്ന ഇ​ത്ത​രം ആ​പ്പു​ക​ളെ ത​ട​യാ​നാ​യി സ​ർ​ക്കാ​ർ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തും ശ​രി​യാ​യ രീ​തി​യി​ലു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ത്ത​തും ഇ​ക്കൂ​ട്ട​ർ​ക്ക് വീ​ണ്ടും ത​ട്ടി​പ്പ് ന​ട​ത്താ​ൻ ഇ​ന്ത്യ​യി​ൽ ഡേ​റ്റ സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മ​ല്ലാ​ത്ത​തും ഇ​ത്ത​രം ആ​പ്പു​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു.
ഗൂ​ഗി​ൾ ലോ​ണ്‍ ആ​പ്പു​ക​ളെ നീ​ക്കം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് നേ​രി​ട്ട് ആ​ളു​ക​ളി​ലേ​യ്ക്ക് എ​ത്തി​ച്ചേ​രാ​നു​ള്ള ലോ​ണ്‍ ആ​പ്പു​ക​ളു​ടെ നീ​ക്കം. വ്യാ​ജ​പ്പേ​രു​ക​ളി​ലും വി​വി​ധ ക​ന്പ​നി​ക​ളു​ടെ പേ​രി​ലു​മാ​ണ് ത​ട്ടി​പ്പ്. സാ​ധാ​ര​ണ​ക്കാ​രെ​യാ​ണ് ഇ​വ​ർ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.
നി​ല​വി​ൽ മാ​ന്ത​വാ​ടി കാ​ർ​ഷി​ക സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പേ​രി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ൽ മെ​സേ​ജ് ല​ഭി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.