സ​ൺ​ഷെ​യ്ഡ് ത​ക​ർ​ന്നു വീ​ണ് നാ​ലു പേ​ർ​ക്ക് പ​രിക്കേ​റ്റു
Wednesday, August 10, 2022 12:20 AM IST
നാ​ദാ​പു​രം : പെ​ട്രോ​ൾ പ​മ്പ് പ​രി​സ​ര​ത്ത് ക​ക്കം​വെ​ള്ളി​യി​ൽ പ​ഴ​യ കോ​ൺ​ക്രീ​റ്റ് വീ​ട് പൊ​ളി​ക്കു​ന്ന​തി​നി​ട​യി​ൽ സ​ൺ​ഷെ​യ്ഡ് ത​ക​ർ​ന്ന് വീ​ണ് നാ​ലു പേ​ർ​ക്ക് പ​രു​ക്കേ​റ്റു.
തൂ​ണേ​രി സ്വ​ദേ​ശി​ക​ളാ​യ കൊ​പ്പ​യി​ൽ സ​ജീ​വ​ൻ (45), പ​ടി​ഞ്ഞാ​റെ ക​ല്ലാ​ണ്ടീ​ന്‍റ​വി​ട നാ​ണു (50), കീ​ഴ​ന മ​നോ​ജ് (40), കൊ​ൽ​ക്ക​ത്ത ബ​ട്ദ​മ​ൻ സ്വ​ദേ​ശി ബാ​ബു അ​രു​ദാ​സ് (30) എ​ന്നി​വ​ർ​ക്കാ​ണു പ​രു​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30 നാ​യി​രു​ന്നു അ​പ​ക​ടം. തേ​ർ മ​ഠ​ത്തി​ൽ ബാ​ബു​വൊ​ന്നി​ച്ചു ജോ​ലി​ക്കെ​ത്തി​യ​താ​യി​രു​ന്നു നാ​ലു പേ​രും.
ബാ​ബു ചാ​യ വാ​ങ്ങി​ക്കാ​ൻ പു​റ​ത്തു പോ​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. സ​ജീ​വ​നെ​യും നാ​ണു​വി​നെ​യും വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മാ​ക്കി. അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​ൻ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ചേ​ല​ക്കാ​ട്ടു നി​ന്ന് ഫ​യ​ർ ഫോ​ഴ്സും നാ​ദാ​പു​രം പോ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.
വീ​ടി​ന്‍റെ കോ​ൺ​ക്രീ​റ്റ് ഏ​റെ​യും പൊ​ളി​ച്ച ശേ​ഷം മു​ൻ ഭാ​ഗ​ത്തെ സ​ൺ​ഷെ​യ്ഡ് പൊ​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​വി​ട്ടു.