സ​മാ​ധാ​ന സ്തൂ​പം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Tuesday, August 9, 2022 12:10 AM IST
പു​ന്ന​ക്ക​ൽ: ലോ​ക​സ​മാ​ധാ​ന​ത്തി​നാ​യി ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ കു​ഞ്ഞു​ങ്ങ​ൾ​ക്കു ക​ഴി​യ​ണ​മെ​ന്ന് ലി​ന്‍റൊ ജോ​സ​ഫ് എം​എ​ൽ​എ. എം​എ​എം വി​ള​ക്കാം​തോ​ട് വി​ദ്യാ​ല​യ​ത്തി​ന്‍റെ ഹി​രോ​ഷി​മ -നാ​ഗ​സാ​ക്കി സ​മാ​ധാ​ന സ്തൂ​പം നാ​ടി​നു​വേ​ണ്ടി സ​മ​ർ​പ്പി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. കു​ട്ടി​ക​ൾ ത​യ്യാ​റാ​ക്കി​യ 2500 ളോ​ളം പേ​പ്പ​ർ കൊ​ക്കു​ക​ൾ വി​ദ്യാ​ല​യ​ങ്ക​ണ​ത്തി​ലെ പ​ന്ത​ലാ​യി മാ​റി. ഏ​ഴ​ടി​യോ​ളം വ​രു​ന്ന സ​മാ​ധാ​ന സ്തൂ​പ​മാ​യ സു​ഡോ​ക്കോ കൊ​ക്കി​ന്‍റെ പ്ര​തി​മ വി​ദ്യാ​ല​യ​അ​ങ്ക​ണ​ത്തി​ൽ സ്ഥാ​പി​ച്ചു.​സ്കൂ​ൾ മാ​നേ​ജ​രാ​യ ഫാ. ​ജോ​സ​ഫ് താ​ണ്ടാം​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ. എം​എ​ൽ​എ സ്തൂ​പം ഉ​ദ്ഘാ​ട​നം ചെ​യ്തു.