മ​ഴ: ജി​ല്ല​യി​ൽ നാ​ലു ക്യാ​മ്പു​ക​ളി​ലാ​യി 31 കു​ടും​ബ​ങ്ങ​ള്‍
Tuesday, August 9, 2022 12:09 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ മ​ഴ​യു​ടെ തീ​വ്ര​ത​കു​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി നി​ല​വി​ൽ നാ​ലു ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
31 കു​ടും​ബ​ങ്ങ​ളി​ലെ 119 പേ​രാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​ത്. 30 കു​ട്ടി​ക​ളും 36 പു​രു​ഷ​ന്മാ​രും 53 സ്ത്രീ​ക​ളും 17 മു​തി​ർ​ന്ന പൗ​ര​ന്മാ​രു​മാ​ണു​ള്ള​ത്. കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ൽ ച​ക്കി​ട്ട​പാ​റ വി​ല്ലേ​ജി​ലെ ന​രേ​ന്ദ്ര​ദേ​വ് സാം​സ്കാ​രി​ക നി​ല​യം, ന​രേ​ന്ദ്ര​ദേ​വ് അ​ങ്ക​ണ​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ര​ണ്ട് ക്യാ​മ്പു​ക​ളാ​ണു​ള്ള​ത്. 23 കു​ടും​ബ​ങ്ങ​ളി​ലെ 94 അം​ഗ​ങ്ങ​ളാ​ണ് ഈ ​ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. കോ​ഴി​ക്കോ​ട്,താ​മ​ര​ശേ​രി എ​ന്നീ താ​ലൂ​ക്കു​ക​ളി​ൽ ഓ​രോ ക്യാ​മ്പ് വീ​ത​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ട്ട് കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. മ​ഴ കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ വ​ട​ക​ര താ​ലൂ​ക്കി​ലെ മു​ഴു​വ​ൻ ക്യാ​മ്പു​ക​ളും അ​വ​സാ​നി​പ്പി​ച്ചു.​ജി​ല്ല​യി​ലെ താ​ലൂ​ക്കു​ക​ളി​ൽ ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ സ​ജ്ജ​മാ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക് കോ​ഴി​ക്കോ​ട് -0495 -2372966, കൊ​യി​ലാ​ണ്ടി- 0496 -2620235, വ​ട​ക​ര- 0496- 2522361, താ​മ​ര​ശ്ശേ​രി- 0495- 2223088, ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ ക​ൺ​ട്രോ​ൾ റൂം- 0495 2371002. ​ടോ​ൾ​ഫ്രീ ന​മ്പ​ർ - 1077.