ബേ​ബി പെ​രു​മാ​ലി​യു​ടെ അ​പ​ക​ട മ​ര​ണം; സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് തി​രു​വ​മ്പാ​ടി പൗ​രാ​വ​ലി
Tuesday, August 9, 2022 12:09 AM IST
തി​രു​വ​മ്പാ​ടി: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ക​ർ​ഷ​ക നേ​താ​വും ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി​യും ഇ​ൻ​ഫാം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ബേ​ബി പെ​രു​മാ​ലി​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് തി​രു​വ​മ്പാ​ടി പൗ​രാ​വ​ലി ആ​വ​ശ്യ​പ്പെ​ട്ടു.
തി​രു​വ​മ്പാ​ടി പൗ​രാ​വ​ലി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​അ​പ​ക​ട​ത്തി​ൽ പെ​ട്ട് ര​ക്തം വാ​ർ​ന്ന് റോ​ഡി​ൽ കി​ട​ന്ന ബേ​ബി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ഹാ​ച്ചി​ക്കോ റെ​സ്ക്യൂ ടീം ​പ്ര​വ​ർ​ത്ത​ക​രാ​യ ശി​വ​ൻ ഓ​മ​ശേ​രി, എം.​കെ. ജെം​ഷീ​ർ, പി.​കെ. പ്ര​ജീ​ഷ്, അ​ഖി​ൽ ച​ന്ദ്ര​ൻ എ​ന്നി​വ​രെ ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ പൊ​ന്നാ​ട അ​ണി​യി​ച്ച്‌ ആ​ദ​രി​ച്ചു. പ​രി​ക്കേ​റ്റ് റോ​ഡി​ൽ കി​ട​ന്ന ബേ​ബി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ത​യ്യാ​റാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ ബാ​ഗു​ക​ളു​മാ​യി സ്ഥ​ലം വി​ട്ട കെ ​എ​സ് ആ​ർ ടി ​സി ബ​സി​ലെ ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും എ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ത്ത​ര​വി​ട്ട​താ​യി എം​എ​ൽ​എ ച​ട​ങ്ങി​ല്‍ അ​റി​യി​ച്ചു.

കൂ​രാ​ച്ചു​ണ്ട്: ബേ​ബി പെ​രു​മാ​ലി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ക​ല്ലാ​നോ​ട് യൂ​ണി​റ്റ് ക​മ്മി​റ്റി യോ​ഗം അ​നു​ശോ​ചി​ച്ചു . സെ​ന്‍റ്മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ.​മാ​ത്യു നി​ര​പ്പേ​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി .അ​നു ക​ടു​ക​ൻ​മാ​ക്ക​ൽ , വി​നോ​ദ് ന​രി​ക്കു​ഴി ,വി​ജി വെ​ട്ടി​ക്കു​ഴി , ജോ​ഷി കാ​നാ​ട്ട് , ജോ​സ് വ​ട്ടു​കു​ളം , തോ​മ​സ് കു​മ്പു​ക്ക​ൽ , ഗ്രേ​സി കു​ഴി​വേ​ലി ,നി​മ്മി പൊ​തി​യി​ട്ടേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.