ദേ​വ ഹ​രി​തം പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്കം; ആ​ദ്യ പ​ദ്ധ​തി കൊ​ടി​യ​ത്തൂ​രി​ൽ
Tuesday, August 9, 2022 12:09 AM IST
സി. ​ഫ​സ​ൽ ബാ​ബു
മു​ക്കം: ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ദേ​വ ഹ​രി​തം പ​ദ്ധ​തി​ക്ക് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​വു​ന്നു. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലാ​ണ്. ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ പ​ച്ച തു​രു​ത്ത് പ​ദ്ധ​തി​യു​മാ​യി ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​ക്കോ​ട് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ശ്രീ​കൃ​ഷ്ണ​പു​രം ശ്രീ ​കൃ​ഷ്ണ ക്ഷേ​ത്ര പ​രി​സ​ര​ത്തെ മൂ​ന്ന​ര ഏ​ക്ക​ർ സ്ഥ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക്ഷേ​ത്രം ട്ര​സ്റ്റി ബോ​ർ​ഡി​ന്‍റെ ഉ​ൾ​പ്പെ​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ഴ്സ​റി​യി​ൽ സ്വ​യം ഉ​ൽ​പ്പാ​ദി​പ്പി​ച്ച ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും ഫ​ല​വൃ​ക്ഷ​തൈ​ക​ളും, സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, കൃ​ഷി വ​കു​പ്പ് എ​ന്നി​വ​ർ ന​ൽ​കു​ന്ന തൈ​ക​ള​ളും ഉ​ൾ​പ്പെ​ടെ ഏ​ഴാ​യി​ര​ത്തോ​ളം തൈ​ക​ൾ വ​ച്ച് പി​ടി​പ്പി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ലൂ​ല​ത്ത് പ​റ​ഞ്ഞു.
തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും എ​ൻ​എ​സ്എ​സ് വ​ള​ണ്ടി​യ​ർ​മാ​രു​മാ​ണ് തൈ​ക​ളു​ടെ പ​രി​ച​ര​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചെ​ത്തി, മ​ന്ദാ​രം, തു​ള​സി, പി​ച്ച​കം ഉ​ൾ​പ്പെ​ടെ​യു​ള്ള ദ​ശ​പു​ഷ്പ​ങ്ങ​ളും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. പ​ര​മ്പ​രാ​ഗ​ത​മാ​യ ക്ഷേ​ത്ര​ങ്ങ​ളി​ലെ കാ​വു​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക, ക്ഷേ​ത്ര​ങ്ങ​ളി​ലെ ഉ​ത്സ​വ​സ​മ​യ​ത്തേ​ക്കാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​വ​ർ​ഗ്ഗ​ങ്ങ​ൾ, കി​ഴ​ങ്ങ് വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ക എ​ന്ന​തും പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ല കോ- ​ഓ​ഡി​നേ​റ്റ​ർ പി. ​പ്ര​കാ​ശ് പ​റ​ഞ്ഞു. വി​വി​ധ ഏ​ജ​ൻ​സി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​കു​ന്ന​തെ​ന്നും ജി​ല്ല​യി​ലാ​ദ്യ​മാ​യി കൊ​ടി​യ​ത്തൂ​രി​ൽ പ​ദ്ധ​തി​യാ​രം​ഭി​ക്കാ​നാ​യ​ത് വ​ലി​യ നേ​ട്ട​മാ​ണ​ന്നും പ്ര​കാ​ശ് പ​റ​ഞ്ഞു.