പൊതുശ്മശാനം പ്രവൃത്തി ആരംഭിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും: സമരസമിതി
Tuesday, August 9, 2022 12:09 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ നി​ർ​ദി​ഷ്ട ശ്മ​ശാ​ന​ഭൂ​മി​യി​ൽ ഹൈ​ക്കോ​ട​തി വി​ധി​യു​ടേ​യും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​ശ്മ​ശാ​ന​ത്തി​ന്‍റെ പ്ര​വൃ​ത്തി 30-നു​ള്ളി​ൽ ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​ന്ന​തി​നാ​യി ജ​ന​കീ​യ സ​മ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ച​താ​യി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.​സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും ജ​ന​കീ​യ സ​മി​തി​ക​ൾ 30-നു​ള്ളി​ൽ രൂ​പീ​ക​രി​ക്കും. ശ്മ​ശാ​നം അ​നി​വാ​ര്യ​മാ​യ പ​ദ്ധ​തി​യെ​ന്ന നി​ല​യി​ൽ രാ​ഷ്ട്രീ​യ, മ​ത, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യോ​ടെ മു​ഴു​വ​ൻ ജ​ന​വി​ഭാ​ഗ​ങ്ങ​ളേ​യും പ​ങ്കെ​ടു​പ്പി​ച്ച് ശ്മ​ശാ​നം സാ​ധ്യ​മാ​കു​ന്ന​തു​വ​രെ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ൾ പ​റ​ഞ്ഞും നി​യ​മ​ങ്ങ​ൾ ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്തും പ​ദ്ധ​തി ന​ട​പ്പാ​ക്കാ​തെ ദു​രു​ദേ​ശ​ത്തോ​ടെ പ്ര​വൃ​ത്തി നീ​ട്ടു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ അ​വ​ഗ​ണ​ന തു​ട​രു​ന്ന​ത് നീ​തി നി​ഷേ​ധ​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.​ചെ​യ​ർ​മാ​ൻ അ​ശോ​ക​ൻ കു​റു​ങ്ങോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ല​കൃ​ഷ​ണ​ൻ കു​റ്റി​യാ​പ്പു​റ​ത്ത്, ഷി​ബു ജോ​ർ​ജ്, ഗോ​പി ആ​ല​ക്ക​ൽ, ച​ന്ദ്ര​ൻ വാ​ക്ക​ട ,മോ​നേ​ഷ് ചാ​ത്തോ​ത്ത്, പ്ര​കാ​ശ​ൻ ചാ​രു​വി​ള, ഗോ​പി ഒ​ത​യോ​ത്ത്, ഒ.​ഡി.​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.