ഭൂ​നി​കു​തി പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന് കി​ഫ
Tuesday, August 9, 2022 12:09 AM IST
കൂ​രാ​ച്ചു​ണ്ട് : കേ​ര​ള​ത്തി​ലെ ഭൂ​മി​യു​ടെ ന്യാ​യ​വി​ല​യ്ക്ക് അ​നു​സൃ​ത​മാ​യി ഭൂ​നി​കു​തി പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കി​ഫ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ലും മ​ല​യോ​ര മേ​ഖ​ല​ക​ളി​ലു​മു​ള്ള ആ​ളു​ക​ൾ നാ​ളി​തു​വ​രെ​യാ​യി ഒ​രേ​പോ​ലെ ന​ൽ​കു​ന്ന ഭൂ​നി​കു​തി ന്യാ​യ​വി​ല​യ്ക്ക് അ​നു​സൃ​ത​മാ​യി ശാ​സ്ത്രീ​യ​മാ​യി പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും നി​കു​തി​യി​ന​ത്തി​ൽ ഒ​റ്റ​യ​ടി​ക്ക് എ​ൺ​പ​തു ശ​ത​മാ​നം വ​ര്‍​ധി​പ്പി​ച്ച ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
മ​ല​യോ​ര ജ​ന​ത​യ്ക്ക് ഇ​രു​ട്ട​ടി​യാ​യി തീ​ർ​ന്ന ഭൂ​നി​കു​തി വ​ർ​ധി​പ്പി​ച്ച​ത് പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന് കി​ഫ​യു​ടെ ചെ​യ​ർ​മാ​ൻ അ​ല​ക്സ് ഒ​ഴു​ക​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കി​ഫ​യു​ടെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​വി​ധ കി​ഫ​യു​ടെ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളു​ടെ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കും​ബ്ലാ​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​ഡി.​ജോ​ർ​ജ് , ബെ​ന്നി എ​ട​ത്തി​ൽ, സി​ബി എ​ട്ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.