തി​രു​വ​മ്പാ​ടി സ്വ​ദേ​ശി കാ​ന​ഡ​യി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Monday, August 8, 2022 10:27 PM IST
തി​രു​വ​മ്പാ​ടി (കോ​ഴി​ക്കോ​ട്): കാ​ന​ഡ​യി​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ അ​പ​ക​ട​ത്തി​ൽ കാ​ളി​യാം​പു​ഴ പാ​ണ്ടി​ക്കു​ന്നേ​ൽ ബേ​ബി​യു​ടെ മ​ക​ൻ രാ​ജേ​ഷ് ജോ​ൺ (35) മ​രി​ച്ചു.

സം​സ്കാ​രം പു​ല്ലൂ​രാം​പാ​റ സെന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ പി​ന്നീ​ട്.​ ഫി​ഷിം​ഗ് ബ്ലോ​ഗ​ർ ആ​യ രാ​ജേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ലി​ങ്ക്സ് ക്രീ​ക്ക് ക്യാ​മ്പ് ഗ്രൗ​ണ്ടി​ൽ നി​ന്നും ഏ​ക​ദേ​ശം 400 മീ​റ്റ​ർ മാ​റി​യു​ള്ള വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.​

കൈ​യ്യി​ൽ നി​ന്നും പോ​യ ഫി​ഷിം​ഗ് ബാ​ഗ് ചൂ​ണ്ട വ​ച്ച് എ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ തെ​ന്നി വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​രു​തു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.​മാ​താ​വ്: വ​ത്സ​മ്മ വാ​ളി​പ്ലാ​ക്ക​ൽ.​ഭാ​ര്യ: അ​നു പ​ന​ങ്ങാ​ട​ൻ (തൃ​ശൂ​ർ).​മ​ക​ൻ: ഏ​ദ​ൻ.​സ​ഹോ​ദ​രി: സോ​ണി​യ നി​യി​ൽ കു​ഴി​ഞ്ഞാ​ലി​ൽ (കൂ​ട​ര​ഞ്ഞി).