സി​നി​മ തി​യേ​റ്റ​റി​ന്‍റെ മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണു; ആ​റു ബൈ​ക്കു​ക​ൾ ത​ക​ർ​ന്നു
Monday, August 8, 2022 12:28 AM IST
മു​ക്കം: ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി തു​ട​രു​ന്ന മ​ഴ​യി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളും വ​ർ​ധി​ക്കു​ന്നു. മു​ക്ക​ത്ത് സി​നി​മ തി​യേ​റ്റ​റി​ന്‍റെ മ​തി​ലി​ടി​ഞ്ഞ് വീ​ണ് ആ​റ് ബൈ​ക്കു​ക​ൾ ത​ക​ർ​ന്നു.
മു​ക്കം അ​ഭി​ലാ​ഷ് തി​യേ​റ്റ​റി​ന്‍റെ മ​തി​ലാ​ണ് ത​ക​ർ​ന്ന് വീ​ണ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സി​നി​മ കാ​ണാ​നെ​ത്തി​യ​വ​ർ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ക​ളി​ലേ​ക്കാ​ണ് മ​തി​ലി​ടി​ഞ്ഞ് വീ​ണ​ത്. ഉ​ട​മ​ക​ൾ തി​യ​റ്റ​റി​ന്‍റെ ഉ​ള്ളി​ൽ ആ​യ​തു കൊ​ണ്ട് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

ക​ർ​ഷ​ക​സം​ഘം ഈ​സ്റ്റ്‌​ഹി​ൽ മേ​ഖ​ലാ സ​മ്മേ​ള​നം

ഈ​സ്റ്റ്ഹി​ല്‍: ക​ർ​ഷ​ക​സം​ഘം ഈ​സ്റ്റ്‌​ഹി​ൽ മേ​ഖ​ലാ സ​മ്മേ​ള​നം സ​ഖാ​വ് സോ​മ​ൻ നാ​യ​ർ ന​ഗ​റി​ൽ ക​ർ​ഷ​ക​സം​ഘം നോ​ർ​ത്ത് ഏ​രി​യ സെ​ക്ര​ട്ട​റി കെ.​സ​ത്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘ​ട​ന റി​പ്പോ​ർ​ട്ട് ഏ​രി​യ ട്ര​ഷ​റ​ർ ടി.​സു​ജ​ൻ അ​വ​ത​രി​പ്പി​ച്ചു .എം.​വി.​രാ​മ​കൃ​ഷ്ണ​ൻ പ​താ​ക ഉ​യ​ർ​ത്തി അ​നു​ശോ​ച​ന പ്ര​മേ​യം വി.​ഭാ​ഗ്യ​ല​ത​യും ര​ക്ത​സാ​ക്ഷി പ്ര​മേ​യം എ​ൻ. രാ​ധാ​മോ​ഹ​ന​നും അ​വ​ത​രി​പ്പി​ച്ചു.​മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഇ.​പി.​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​ഴ​ക്ക​ന്നു വി​ത​ര​ണ​വും പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണ​വും തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു കെ.​എം.​ജ​യ​രാ​ജ​നെ സെ​ക്ര​ട്ട​റി​യാ​യും ഇ.​പി.​മു​ര​ളീ​ധ​ര​നെ പ്ര​സി​ഡ​ന്‍റാ​യും സ​മ്മേ​ള​നം തി​ര​ഞ്ഞെ​ടു​ത്തു.