കാ​രു​ണ്യ​തീ​രം ക​മ്മ്യൂ​ണി​റ്റി ക്ലി​നി​ക് തൊ​ഴി​ല്‍ യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു
Monday, August 8, 2022 12:27 AM IST
താ​മ​ര​ശേ​രി: മ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മു​തി​ര്‍​ന്ന​വ​രു​ടെ ക്ഷേ​മ​ത്തി​ന് വേ​ണ്ടി ഹെ​ല്‍​ത്ത് കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​രു​ണ്യ​തീ​രം ക​മ്മ്യൂ​ണി​റ്റി സൈ​ക്യാ​ട്രി​ക് ക്ലി​നി​ക്കി​ല്‍ തൊ​ഴി​ല്‍ യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.
ആ​കോ​ണ്‍ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഷു​ക്കൂ​ര്‍ കി​നാ​ലൂ​ര്‍ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹാ​ൻ​ഡ് വാ​ഷ്, വാ​ഷിം​ഗ് ലി​ക്വി​ഡ്, ഡി​ഷ് വാ​ഷ് എ​ന്നീ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​ട​ന്‍ പു​റ​ത്തി​റ​ക്കും. ച​ട​ങ്ങി​ല്‍ ക​മ്മ്യൂ​ണി​റ്റി ക്ലി​നി​ക്ക് ചെ​യ​ര്‍​മാ​ന്‍ എ. ​മു​ഹ​മ്മ​ദ് സാ​ലി​ഹ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ല്‍​ത്ത് കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​ബ​ഷീ​ര്‍ പൂ​നൂ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​കെ.​എ. ഷ​മീ​ര്‍ ബാ​വ, കെ. ​അ​ബ്ദു​ല്‍ മ​ജീ​ദ്, ഒ.​കെ. ര​വീ​ന്ദ്ര​ന്‍, സ​ഫീ​ര്‍ ബാ​പ്പു, ഹ​സീ​ന, സാ​ജി​ദ, ഷൈ​ജു വേ​ണാ​ടി, നാ​സ​ര്‍ വേ​ണാ​ടി, സി.​പി. ജ​മാ​ല്‍, കെ. ​അ​ബ്ദു​ല്‍ ജ​ബ്ബാ​ര്‍, സൗ​ദ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.