ചെ​മ്പ​നോ​ട ആ​യു​ർ​വേ​ദ ഡി​സ്പ​ൻ​സ​റി​യി​ൽ എ​ത്തു​ന്ന​വ​ർ വെ​ള്ള​ക്കെ​ട്ടി​ൽ വ​ല​യു​ന്നു
Monday, August 8, 2022 12:27 AM IST
ച​ക്കി​ട്ട​പാ​റ: ചെ​മ്പ​നോ​ട സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ഡി​സ്പ​ൻ​സ​റി​യി​ൽ എ​ത്തു​ന്ന​വ​ർ വെ​ള്ള​ക്കെ​ട്ട് മൂ​ലം വ​ല​യു​ന്നു.
ഡി​സ്പ​ൻ​സ​റി​യി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ടൈ​ൽ പ​തി​പ്പി​ച്ച് ഇ​രി​പ്പി​ട​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള സ്ഥ​ലം വെ​ള്ള​ക്കെ​ട്ടാ​ൽ നി​റ​ഞ്ഞ​താ​ണ് ചി​കി​ത്സ​യ്ക്കാ​യി എ​ത്തു​ന്ന​വ​രെ വ​ല​ച്ച​ത്. മ​ഴ ക​ന​ത്ത​തോ​ടെ ഡി​സ്പെ​ൻ​സ​റി​യു​ടെ കെ​ട്ടി​ടം സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ലം ഉ​റ​വ​യു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം ചി​കി​ത്സ​യ്ക്കാ​യി എ​ത്തു​ന്ന​വ​ർ ഇ​വി​ടെ​യു​ള്ള വെ​ള്ള​ക്കെ​ട്ടി​ൽ നി​ന്നു​കൊ​ണ്ടു വേ​ണം മ​രു​ന്ന് വാ​ങ്ങാ​ൻ. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പൂ​ഴി​ത്തോ​ട് മു​ത​ൽ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള നി​ര​വ​ധി​പ്പേ​ർ ആ​ശ്ര​യി​ക്കു​ന്ന കേ​ന്ദ്ര​മാ​ണി​ത്.