വി​ല​ങ്ങാ​ട് വാ​യാ​ട് കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലി​റ​ങ്ങി: വ്യാ​പ​ക കൃ​ഷി നാ​ശം
Monday, August 8, 2022 12:27 AM IST
വി​ല​ങ്ങാ​ട് : വി​ല​ങ്ങാ​ട് തെ​ക്കേ വാ​യാ​ട് ആ​ന​ക്കൂ​ട്ടം​ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങി വ്യാ​പ​ക കൃ​ഷി നാ​ശം. വി​ൽ​സ​ൺ​ചൂ​ര​പൊ​യ്ക​യി​ൽ , വാ​ണി​മേ​ൽ സ്വ​ദേ​ശി മൊ​യ്തു മാ​സ്റ്റ​ർ എ​ന്നി​വ​രു​ടെ​കൃ​ഷി​യി​ട​ങ്ങ​ളി​ലെ 250 ലേ​റെ​വാ​ഴ​ക​ൾ, തെ​ങ്ങു​ക​ൾ, ക​മു​ക് എ​ന്നി​വ​യാ​ണ് ആ​ന​ക്കൂ​ട്ടം വ​ൻ​തോ​തി​ൽ ന​ശി​പ്പി​ച്ച​ത്. ഞാ​യ​റാ​ഴ്ച്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് ആ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ​ത്. ചൂ​ര​പൊ​യ്ക​യി​ൽ​വി​ൽ​സ​ൺ, ഇ​ഞ്ചി​ക്ക​ൽ​സാ​ജു എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക്
തൊ​ട്ട​ടു​ത്ത് വ​രെ ആ​ന​ക​ൾ എ​ത്തി. ക​ണ്ണ​വം വ​ന​ത്തി​ൽ നി​ന്നാ​ണ് ആ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. ഈ​മേ​ഖ​ല​യി​ൽ ഫെ​ൻ സിം​ഗ് ലൈ​നു​ക​ൾ ഇ​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മൂ​ന്ന് മാ​സ​ത്തി​നി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ് ആ​ന​ക​ൾ ഈ​മേ​ഖ​ല​യി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. വീ​ട്ടു​പ​രി​സ​രം വ​രെ ആ​ന​ക്കൂ​ട്ട​മെ​ത്തി​യ​ത്പ്ര​ദേ​ശ​ത്തെ വീ​ട്ടു​കാ​രെ ഭീ​തി​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. ര​ണ്ട് ദി​വ​സം മു​മ്പാ​ണ് വി​ല​ങ്ങാ​ട് മ​ല​യ​ങ്ങാ​ട് ആ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​ന​ത്ത നാ​ശം വി​ത​ച്ച​ത്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി ക​ണ്ണ​വം, പേ​ര്യ വ​ന​മേ​ഖ​ക​ളി​ൽ നി​ന്നെ​ത്തു​ന്ന ആ​ന​ക​ൾ ന​രി​പ്പ​റ്റ,വ​ള​യം,വാ​ണി​മേ​ൽ, ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നാ​ശം വി​ത​ക്കു​ക​യാ​ണ്.