സാ​ന്തോം എ​ഫ്സി​എ ഫു​ട്ബോ​ൾ അ​ക്കാ​ദ​മി ഇ​ന്ന് മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
Monday, August 8, 2022 12:27 AM IST
കൂ​രാ​ച്ചു​ണ്ട്: ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. വി.​കെ. ഹ​സീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആ​രം​ഭി​ച്ച സാ​ന്തോം എ​ഫ്സി​എ ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് കാ​യി​ക വ​കു​പ്പ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ കെ.​എം. സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ക​ക്ക​യം അ​ങ്ങാ​ടി ശു​ചീ​ക​രി​ച്ചു

കൂ​രാ​ച്ചു​ണ്ട്: എം​വൈ​സി ക​ക്ക​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ക്ക​യം അ​ങ്ങാ​ടി​യും പ​രി​സ​ര​വും ശു​ചീ​ക​ര​ണം ന​ട​ത്തി.
വാ​ർ​ഡ് അം​ഗം ഡാ​ർ​ളി അ​ബ്രാ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​വൈ​സി പ്ര​സി​ഡ​ന്‍റ് ബേ​ബി തേ​ക്കാ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി ചാ​ക്കോ വ​ല്ല​യി​ൽ, ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന, സ​ജി കു​ഴി​വേ​ലി, തോ​മ​സ് പു​ളി​ക്ക​ൽ, ഷൈ​ൻ കു​റു​മു​ട്ടം, സെ​ബാ​സ്റ്റ്യ​ൻ പാ​റ​നി​ര​പ്പേ​ൽ, വേ​ലാ​യു​ധ​ൻ മ​ണ്ടോ​പ്പൊ​യി​ൽ, ലി​നീ​ഷ് പാ​ലാ​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.