‘ഹ​ര്‍ ഘ​ര്‍ തി​രം​ഗ’: ദേ​ശീ​യ പ​താ​ക ഒ​രു​ക്കി കു​ടും​ബ​ശ്രീ
Sunday, August 7, 2022 12:28 AM IST
കോ​ഴി​ക്കോ​ട്: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ​ത ആ​ഘോ​ഷി​ക്കാ​നു​ള്ള ആ​ഹ്വാ​നം ഏ​റ്റെ​ടു​ത്ത് ക​ട​ലു​ണ്ടി​യി​ലെ കു​ടും​ബ​ശ്രീ യൂ​ണി​റ്റ്. ഹ​ര്‍ ഘ​ര്‍ തി​രം​ഗ ക്യാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ല്‍ ഉ​യ​ര്‍​ത്താ​ന്‍ ദേ​ശീ​യ പ​താ​ക​ക​ള്‍ നി​ർ​മി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ക​ട​ലു​ണ്ടി​യി​ലെ ഫാ​ഷ​ന്‍ ഷേ​ഡ്സ് കു​ടും​ബ​ശ്രീ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ.

അ​ഭി​മാ​ന​ത്തോ​ടെ ആ​ത്മാ​ര്‍​ത്ഥ​മാ​യാ​ണ് ഓ​രോ അം​ഗ​വും ദേ​ശീ​യ പ​താ​ക നി​ര്‍​മാ​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ല​ളി​ത പ​റ​ഞ്ഞു. നാ​ല് കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ത​യ്യ​ല്‍ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ട​ലു​ണ്ടി​യി​ലെ മ​റ്റു കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളും ചേ​ര്‍​ന്നാ​ണ് ദേ​ശീ​യ പ​താ​ക​ക​ള്‍ നി​ർ​മി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​താ​ക നി​ർ​മാ​ണം. കോ​ട്ട​ണ്‍, പോ​ളി​സ്റ്റ​ര്‍ തു​ണി​യി​ല്‍ 90 ഇ​ഞ്ച് നീ​ള​വും 60 ഇ​ഞ്ച് വീ​തി​യു​മു​ള്ള പ​താ​ക​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

30 രൂ​പ​യാ​ണ് വി​ല. നി​ല​വി​ല്‍ 5,000 പ​താ​ക​ക​ളു​ടെ ഓ​ര്‍​ഡ​ര്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ട​ലു​ണ്ടി പ​ഞ്ചാ​യ​ത്തി​ലേ​ക്കും ഫ​റോ​ക്ക് മു​ന്‍​സി​പ്പാ​ലി​റ്റി​യി​ലേ​ക്കു​മാ​ണ് പ​താ​ക​ക​ള്‍ നി​ർ​മി​ച്ചു ന​ല്‍​കു​ക. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി രാ​പ​ക​ലി​ല്ലാ​തെ ദേ​ശീ​യ പ​താ​ക ത​യാ​റാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ത്തി​ലാ​ണ് അം​ഗ​ങ്ങ​ള്‍.

ഒ​രാ​ള്‍​ക്ക് ഒ​രു ദി​വ​സം 80 ത്രി​വ​ര്‍​ണ പ​താ​ക​ക​ള്‍ നി​ർ​മി​ക്കാ​ന്‍ ക​ഴി​യു​ന്നു​ണ്ടെ​ന്നും ആ​വ​ശ്യ​മാ​യ പ​താ​ക​ക​ള്‍ നി​ർ​മി​ക്കാ​ന്‍ യൂ​ണി​റ്റ് സ​ജ്ജ​മാ​ണെ​ന്നും അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. ആ​ഗ​സ്റ്റ് പ​ത്തി​ന​കം 5,000 പ​താ​ക​ക​ള്‍ നി​ർ​മി​ച്ചു ന​ല്‍​കു​ക​യെ​ന്ന സു​പ്ര​ധാ​ന ദൗ​ത്യ​മാ​ണ് ല​ളി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കു​ടും​ബ​ശ്രീ യൂ​ണി​റ്റ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.