ആ​ഘോ​ഷ​മ​ല്ല ക​ർ​ഷ​ക​ർ​ക്ക് വേണ്ടത് സഹായം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്
Sunday, August 7, 2022 12:28 AM IST
കോ​ഴി​ക്കോ​ട്: ചി​ങ്ങം ഒ​ന്ന് ക​ർ​ഷ​ക ദി​ന​മാ​യി ആ​ഘോ​ഷി​ച്ച് ല‍​ക്ഷ​ങ്ങ​ൾ ധൂ​ർ​ത്ത​ടി​ച്ച് ക​ള​യു​ന്ന സ​ർ​ക്കാ​ർ ആ ​പ​ണ​മെ​ങ്കി​ലും ക​ർ​ഷ​ക​രു​ടെ ക്ഷേ​മ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ത​യാ​റാ​വ​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്. വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്രം ന​ൽ​കി ക​ർ​ഷ​ക​രെ പ​റ്റി​യ്ക്കു​ന്ന ഈ ​വ​ഞ്ച​ന​യ്ക്കെ​തി​രേ ഓ​ഗ​സ്റ്റ് 16 വ​ഞ്ച​നാ​ദി​ന​മാ​യി ആ​ച​രി​ക്കാ​ൻ ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ചു.

നാ​ളി​കേ​ര സം​ഭ​ര​ണം ക​ർ​ഷ​ക​ർ​ക്ക് ഗു​ണ​ക​ര​മാ​യ രീ​തി​യി​ൽ അ​ല്ല ന​ട​ത്ത​പ്പെ​ടു​ന്ന​തെ​ന്നും ത​മി​ഴ്നാ​ട് ക​ഴി​ഞ്ഞ ആ​ഴ്ച വ​രെ 10000 ട​ൺ കൊ​പ്ര സം​ഭ​രി​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ൽ വെ​റും 60 ട​ൺ മാ​ത്ര​മേ സം​ഭ​രി​യ്ക്കാ​ൻ സാ​ധി​ച്ചു​ള്ളു​വെ​ന്നും, സം​ഭ​രി​ച്ച പ​ച്ച തേ​ങ്ങ​യു​ടെ വി​ല മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ക​ർ​ഷ​ക​ന് ല​ഭി​യ്ക്കു​ന്നി​ല്ലെ​ന്നും ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ജൂ​ഷ് മാ​ത്യൂ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ​ഫ​ർ സോ​ൺ വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​ന് ക​ള്ള​ക​ളി​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു. യോ​ഗ​ത്തി​ൽ എ​ൻ.​പി. വി​ജ​യ​ൻ, മൊ​യ്തു കോ​ര​ങ്കോ​ട്ട്, രാ​ജ​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.