ബ്രേ​ക്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​തെ മാ​നാ​ഞ്ചി​റ​യി​ലെ ‘ടേ​ക്ക് എ ​ബ്രേ​ക്ക്' വി​ശ്ര​മ​കേ​ന്ദ്രം
Sunday, August 7, 2022 12:28 AM IST
ോ​കോഴി​ക്കോ​ട്: ജ​ന​ങ്ങ​ള്‍​ക്ക് വി​ശ്ര​മി​ക്കാ​നെ​ന്ന ല​ക്ഷ്യ​ത്തി​ല്‍ ന​ര​ഹൃ​ദ​യ​മാ​യ മാ​നാ​ഞ്ചി​റ പാ​ര്‍​ക്കി​ല്‍ നി​ർ​മി​ച്ച "ടേ​ക്ക് എ ​ബ്രേ​ക്ക് 'വി​ശ്ര​മ​കേ​ന്ദ്രം തു​റ​ന്നു ന​ല്‍​കാ​ന്‍ ന​ട​പ​ടി​യാ​യി​ല്ല.
പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച് മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​ന്‍ ആ​ളു​ക​ളെ ല​ഭി​ക്കാ​ത്ത​താ​ണ് വി​ശ്ര​മ​കേ​ന്ദ്രം തു​റ​ക്ക​ല്‍ ന​ട​പ​ടി വൈ​കി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ 34 "ടേ​ക്ക് എ ​ബ്രേ​ക്ക്' വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​ദേ​ശ​ങ്ങ​ളി​ലും ദേ​ശീ​യ സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളി​ലും എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ വി​ശ്ര​മ കേ​ന്ദ്രം എ​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ശു​ചി​മു​റി​ക​ള്‍​ക്ക് പു​റ​മേ മു​ല​യൂ​ട്ട​ല്‍ മു​റി​ക​ള്‍, ഡ്ര​സി​ങ് മു​റി​ക​ള്‍, സാ​നി​റ്റ​റി നാ​പ്കി​ന്‍ വെ​ന്‍​ഡി​ങ് കി​യോ​സ്‌​കു​ക​ള്‍ , ല​ഘു ഭ​ക്ഷ​ണ കൗ​ണ്ട​റു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​മാ​യാ​ണ് വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ള്‍ നി​ർ​മി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം ജി​ല്ല​യി​ല്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ തു​ട​ങ്ങി​യെ​ങ്കി​ലും ന​ഗ​ര​ത്തി​ലെ തി​ര​ക്കു​ള്ള മാ​നാ​ഞ്ചി​റ​യി​ലെ കെ​ട്ടി​ടം മാ​ത്രം പൂ​ട്ടി​കി​ട​ക്കു​ക​യാ​ണ്.

കോ​ര്‍​പ​റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള പ​ദ്ധ​തി എ​ന്നു തു​ട​ങ്ങു​മെ​ന്ന​തി​നെ കു​റി​ച്ച് അ​ധി​കൃ​ത​ര്‍​ക്ക് പോ​ലും കൃ​ത്യ​മാ​യ ധാ​ര​ണ​യി​ല്ല. സം​സ്ഥാ​ന​ത്ത് പ​ദ്ധ​തി ന​ട​ത്തി​പ്പ് കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍​ക്കാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.​ഇ​തു​പ്ര​കാ​രം മാ​നാ​ഞ്ചി​റ​യി​ലെ പ​ദ്ധ​തി​യും കു​ടും​ബ​ശ്രീ യൂ​നി​റ്റു​ക​ള്‍​ക്ക് ന​ല്‍​കു​മെ​ന്ന സൂ​ച​ന​ക​ള്‍ വ​ന്നി​രു​ന്നു.​പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി നാ​ലു കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.