എ​ല്‍​ഐ​സി​യെ സ്വ​കാ​ര്യ​വ​ത്ക​രി​ക്ക​രു​ത്: തോ​മ​സ് ഐ​സ​ക്
Thursday, July 7, 2022 12:02 AM IST
കോ​ഴി​ക്കോ​ട് :എ​ൽ​ഐ​സി​യെ സം​ര​ക്ഷി​ക്കാ​ൻ കേ​ര​ളം ഒ​റ്റ​ക്കെ​ട്ട് എ​ന്ന ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​സ​ഭ​ക​ളി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ​ക്കു​ള്ള ജി​ല്ല​യി​ലെ "പ​രി​ശീ​ല​ന ക​ള​രി' മു​ത​ല​കു​ളം സ​രോ​ജ് ഭ​വ​നി​ൽ ന​ട​ന്നു. മു​ൻ മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പോ​ളി​സി ഉ​ട​മ​ക​ൾ​ക്ക് ഏ​റ്റ​വും അ​ധി​കം ബോ​ണ​സ് ന​ൽ​കു​ന്ന സ്ഥാ​പ​ന​മാ​ണ് എ​ൽ​ഐ​സി. എ​ൽ​ഐ​സി​യെ സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്കു​വാ​നു​ള്ള നീ​ക്കം പോ​ളി​സി ഉ​ട​മ​ക​ളു​ടെ താ​ൽ​പ്പ​ര്യ​ത്തി​നും രാ​ജ്യ താ​ല്പ​ര്യ​ത്തി​നും എ​തി​രാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.​കേ​ര​ള​ത്തി​ൽ പോ​ളി​സി ഉ​ട​മ​ക​ളെ​യും ബ​ഹു ജ​ന​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടു​ള്ള "10000 ജ​ന​സ​ഭ​ക​ൾ' ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​സി​ഐ​ടി​യു​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. മു​കു​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.