34 വ​ർ​ഷം അ​ന്ന​മൂ​ട്ടി​യ ക​ല്യാ​ണി​യ​മ്മ​ക്ക് ഇ​നി സ്കൂ​ളി​ന്‍റെ പെ​ൻ​ഷ​നും
Thursday, July 7, 2022 12:02 AM IST
സി. ​ഫ​സ​ൽ ബാ​ബു

മു​ക്കം: ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ നേ​ത്ര​ദാ​ന ഗ്രാ​മ​വും അ​വ​യ​വ​ദാ​ന ഗ്രാ​മ​വു​മാ​യ ചെ​റു​കു​ള​ത്തൂ​ർ ഇ​ന്ന് സ്നേ​ഹ​വാ​യ്പ്പി​ന്‍റെ തി​രി​ച്ച​റി​വി​ലൂ​ടെ മ​റ്റൊ​രു മാ​തൃ​ക തീ​ർ​ക്കു​ക​യാ​ണ്.
34 വ​ർ​ഷം ത​ങ്ങ​ൾ​ക്ക് അ​ന്ന​മൂ​ട്ടി​യ ക​ല്യാ​ണി അ​മ്മ​ക്ക് പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​ലൂ​ടെ. പ​ടി​യി​റ​ങ്ങി​പ്പോ​യ എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്നേ​ഹ​വും,വാ​ത്സ​ല്യ​വും നി​റ​ഞ്ഞു തു​ളു​മ്പു​ന്ന രു​ചി​ക്കൂ​ട്ടൊ​രു​ക്കി ഊ​ട്ടി​യ കു​ള​ങ്ങ​ര ക​ല്ല്യാ​ണി എ​ന്ന വ​ന്ദ്യ വ​യോ​ധി​ക​യോ​ടു​ള്ള സ്നേ​ഹ​വും ആ​ദ​ര​വും പ്ര​തി​ഫ​ലി​ക്കു​ന്ന​താ​ണ് ഈ ​അ​ന്ന​പെ​രു​മ. 73-വ​യ​സ്സു​ള്ള കു​ള​ങ്ങ​ര വീ​ട്ടി​ൽ ക​ല്യാ​ണി ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് പ്ര​യാ​ധി​ക്യ​ത്തെ തു​ട​ർ​ന്ന് ഈ ​സ്കൂ​ളി​ലെ പാ​ച​ക​പ്പു​ര വി​ട്ട​ത്. തു​ട​ർ​ന്നു സ്കൂ​ളി​ൽ നി​ന്ന്‌ വി​ര​മി​ച്ച പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ശ്രീ​വി​ശാ​ഖ​ന്‍റെ​യും, സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും, ര​ക്ഷി​താ​ക്ക​ളു​ടെ​യും, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ്നേ​ഹ നി​ർ​ഭ​ര​മാ​യ ചി​ന്ത​യു​ടെ ഫ​ല​മാ​യാ​ണ് ഇ​വ​ർ​ക്ക് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ കു​ടി​ശി​ഖ​യ​ട​ക്കം ഇ​നി​യ​ങ്ങോ​ട്ട് പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.
ജീ​വി​ത സാ​യ​ന്ത​ന​ത്തി​ൽ നി​രാ​ലം​ബ​രാ​വു​ന്ന സ്കൂ​ളി​ലെ പാ​ച​ക തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ങ്ക​ട​ങ്ങ​ളെ മാ​യ്ച്ചു ക​ള​യു​ക​യാ​ണ് ഈ ​ചെ​റു​കു​ള​ത്തൂ​ർ മാ​തൃ​ക. ശ്രീ​വി​ശാ​ഖ​ൻ മാ​സ്റ്റ​ർ വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ത്തി​ലെ ഒ​രു വി​ഹി​തം പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക്ക് ന​ൽ​കി. കൂ​ടാ​തെ സ​ഹ​പ്ര​വ​ർ​ത്ത​ക​രും ര​ക്ഷി​താ​ക്ക​ളും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും സ​മാ​ഹ​രി​ച്ച തു​ക​യും ചേ​ർ​ത്ത് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു.
സ്കൂ​ളി​ലെ ഭാ​വി​യി​ലെ എ​ല്ലാ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കും 60 വ​യ​സി​നു​ശേ​ഷം ഈ ​തു​ക ഉ​പ​ക​രി​ക്കും. ബാ​ങ്ക് ന​ൽ​കു​ന്ന പ​ലി​ശ​യാ​ണ് മാ​സം തോ​റും പെ​ൻ​ഷ​നാ​യി ന​ൽ​കു​ക. ര​ണ്ടു​വ​ർ​ഷ​ത്തെ കു​ടി​ശി​ക പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ മു​ൻ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് സ്കൂ​ളി​ലെ​ത്തി ക​ല്യാ​ണി അ​മ്മ​ക്ക് കൈ​മാ​റി. ഇ​നി എ​ല്ലാ​മാ​സ​വും 500 രൂ​പ ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തും.