വീ​ടു​ക​ൾ വ​യോ​ജ​ന സൗ​ഹാ​ർ​ദ​മാ​ക​ണം: മേ​യ​ർ
Thursday, July 7, 2022 12:02 AM IST
കോ​ഴി​ക്കോ​ട്: വീ​ടു​ക​ൾ വ​യോ​ജ​ന സൗ​ഹാ​ർ​ദ​മാ​ക്കി അ​വ​രു​ടെ സം​ര​ക്ഷ​ണം വീ​ടു​ക​ളി​ൽ​നി​ന്ന് ആ​രം​ഭി​ക്ക​ണ​മെ​ന്ന് മേ​യ​ർ ബീ​നാ ഫി​ലി​പ്പ്. 'വ​യോ​ജ​ന ന​യം ക​ർ​മ​പ​ഥ​ത്തി​ലേ​ക്ക്' എ​ന്ന വി​ഷ​യ​ത്തി​ൽ എ​സ്കെ. പൊ​റ്റെ​ക്കാ​ട്ട് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന ശി​ല്പ​ശാ​ല​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മേ​യ​ർ. വീ​ടു​ക​ളി​ൽ വ​യോ​ജ​ന സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​മൊ​രു​ക്കാ​ൻ ച​വി​ട്ടു പ​ടി​ക​ൾ​ക്കും സ്റ്റെ​യ​ർ​കേ​യ്സു​ക​ൾ​ക്കും കൈ​വ​രി​ക​ൾ ന​ൽ​ക​ണം. വ​യോ​ജ​ന​ങ്ങ​ളു​ടെ ശാ​രീ​രി​ക, മാ​ന​സി​ക അ​വ​സ്ഥ​ക​ൾ മ​ന​സി​ലാ​ക്കി പെ​രു​മാ​റാ​ൻ മ​റ്റു​ള്ള​വ​ർ​ക്ക് ക​ഴി​യ​ണ​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. സ​മ​ഗ്ര വ​യോ​ജ​ന ക്ഷേ​മ​ത്തി​നാ​യു​ള്ള കോ​ർ​പ്പ​റേ​ഷ​ന്‍റെ പ്ര​ത്യേ​ക പ​ദ്ധ​തി​ക്കാ​ണ് ശി​ല്പ​ശാ​ല​യോ​ടെ തു​ട​ക്ക​മാ​യ​ത്. കോ​ർ​പ്പ​റേ​ഷ​നി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ​നി​ന്നു​ള്ള 280-ഓ​ളം റി​സോ​ഴ്സ് പേ​ഴ്സ​ൺ​സി​നാ​യാ​ണ് ര​ണ്ടു​ദി​വ​സ​ത്തെ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. ഡോ. ​വി​ജ​യ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 14 അം​ഗ കി​ലെ വൈ​ജ്ഞാ​നി​ക സം​ഘം വി​വി​ധ സെ​ഷ​നു​ക​ളി​ൽ ക്ലാ​സു​ക​ൾ ന​യി​ച്ചു. വ​യോ​ജ​ന ക്ഷേ​മ​ത്തി​നാ​യു​ള്ള സ​മ​ഗ്ര പ​ദ്ധ​തി​ക്ക് രൂ​പം​ന​ൽ​കി. ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി. ​ദി​വാ​ക​ര​ൻ ,സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ർ, കൗ​ൺ​സി​ല​ർ​മാ​ർ, റി​സോ​ഴ്സ് പേ​ഴ്സ​ൺ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.