"പു​തു​ല​ഹ​രി​യി​ലേ​ക്ക്' ദീ​പ​ശി​ഖാ പ്ര​യാ​ണം ചേ​ള​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ
Wednesday, July 6, 2022 12:10 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും, ന​ശാ മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ന്‍റെ​യും "പു​തു​ല​ഹ​രി​യി​ലേ​ക്ക്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള ബാ​ല​റ്റ് ഓ​ൺ വീ​ൽ​സ് ദീ​പ​ശി​ഖാ പ്ര​യാ​ണം ചേ​ള​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ.
ല​ഹ​രി അ​വ​ബോ​ധ​ന പ​രി​പാ​ടി​ക്ക് വ​ൻ ജ​ന​പി​ന്തു​ണ​യാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ല​ഭി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. നൗ​ഷീ​ർ ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി.
ദീ​പ​ശി​ഖാ വാ​ഹ​ന​ത്തി​ന​ക​ത്ത് മി​നി എ​ക്സി​ബി​ഷ​നും വീ​ഡി​യോ പ്ര​ദ​ർ​ശ​ന​ത്തി​നു​മു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ‘പു​തു​ല​ഹ​രി​ക്ക് ഒ​രു വോ​ട്ട്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​നും വ​ലി​യ പി​ന്തു​ണ​യാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ല​ഭി​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ഗൗ​രി പു​തി​യോ​ത്ത്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ പി.​കെ. ക​വി​ത, പി. ​സു​രേ​ഷ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി. ​വ​ത്സ​ല, സി​നി ഷൈ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.