മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ലും ഫ​ലം ക​ണ്ടി​ല്ല, ഗോ​പി​യു​ടെ കൂ​ര ത​ക​ർ​ന്നു
Wednesday, July 6, 2022 12:10 AM IST
തി​രു​വ​മ്പാ​ടി: ഭൂ​രേ​ഖ ഇ​ല്ലെ​ന്ന് ന്യാ​യം പ​റ​ഞ്ഞു വീ​ട് വ​യ്ക്കാ​ൻ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​തെ ദു​രി​ത​ത്തി​ൽ ക​ഴി​ഞ്ഞ താ​ഴെ തി​രു​വ​മ്പാ​ടി കു​നി​യം​പ​റ​മ്പ​ത്ത് എ​ട​ത്തി​ൽ ഗോ​പി​യു​ടെ വീ​ട് ക​ഴി​ഞ്ഞ രാ​ത്രി ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്നു.

അ​ർ​ധ​രാ​ത്രി വീ​ടി​ന്‍റെ മു​ൻ ഭാ​ഗം ആ​ദ്യം ത​ക​ർ​ന്ന​പ്പോ​ൾ ശ​ബ്ദം കേ​ട്ട് കു​ടും​ബാം​ഗ​ങ്ങ​ൾ മാ​റി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. മൂ​ന്ന് മാ​സം മു​മ്പ് ഇ​വ​രു​ടെ കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ക്കാ​ൻ സ​ഹാ​യം ല​ഭ്യ​മാ​ക്ക​ത്ത​തി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ക​ള​ക്ട​റോ​ടും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ​ടും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കു​ടി കി​ട​പ്പ് അ​വ​കാ​ശ പ്ര​കാ​രം ആ​ണ് ഗോ​പി​യു​ടെ കു​ടും​ബ​ത്തി​ന് 60 വ​ർ​ഷം മു​ന്പ് പ​ത്ത് സെ​ന്‍റ് സ്ഥ​ലം ല​ഭി​ച്ച​ത്. മ​ൺ​ക​ട്ട കൊ​ണ്ട് ഭി​ത്തി നി​ർ​മി​ച്ച് മു​ക​ളി​ൽ ഓ​ട് ഇ​ട്ടാ​യി​രു​ന്നു വീ​ട് നി​ർ​മ്മി​ച്ച​ത്.

എ​ന്നാ​ൽ കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് ഓ​ട് പൊ​ട്ടി പോ​യ​പ്പോ​ൾ പ്ലാ​സ്റ്റി​ക് ഷീ​റ്റ് വ​ലി​ച്ച് കെ​ട്ടി ആ​ണ് ചേ​ർ​ച്ച ത​ട​ഞ്ഞ​ത്. കൂ​ലി​പ​ണി ചെ​യ്ത് കു​ടും​ബം പു​ല​ർ​ത്തു​ന്ന ഗോ​പി​ക്ക് അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് നി​ർ​മി​ക്കാ​നു​ള്ള സാ​മ്പ​ത്തി​ക ശേ​ഷി ഇ​ല്ലാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഗോ​പി​യും കു​ടും​ബ​വും ഇ​പ്പോ​ൾ വാ​ട​ക​വീ​ട്ടി​ല്ലാ​ണ് താ​മ​സി​ക്കു​ന്ന​ത്