തോ​ട്ടു​മു​ക്ക​ത്ത് തെ​രു​വു​നാ​യ മൂ​ന്ന് ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്നു
Monday, July 4, 2022 1:02 AM IST
മു​ക്കം: തോ​ട്ടു​മു​ക്ക​ത്ത് തെ​രു​വു​നാ​യ മൂ​ന്ന് ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്നു. തൊ​ട്ടു​മു​ക്കം മു​സ്‌​ലിം പ​ള്ളി​യു​ടെ പ​രി​സ​ര​ത്ത് വ​ല്ലൂ​ർ ആ​ലീ​സി​ന്‍റെ ആ​ടു​ക​ളെ​യാ​ണ് ക​ടി​ച്ചു കൊ​ന്ന​ത്.
പ​ള്ളി​ത്താ​ഴെ അ​ങ്ങാ​ടി​ക്ക് സ​മീ​പം വാ​ളാ​ങ്കു​ള​ത്തി​ൽ ഉ​ണ്ണി​യു​ടെ നാ​ല് മു​യ​ലു​ക​ളെ​യും കോ​ഴി​യെ​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നാ​യ ക​ടി​ച്ചു കൊ​ന്നി​രു​ന്നു. തോ​ട്ടു​മു​ക്ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വ് നാ​യ​ക​ളു​ടെ ആ​ക്ര​മ​ണം വ​ർ​ധി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​യി​ട്ടു​ണ്ട്. സം​ഭ​വം പ​ഞ്ചാ​യ​ത്തി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ തെ​രു​വ് നാ​യ​യെ കൊ​ല്ലു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യി​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ് പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് കി​ട്ടി​യ​തെ​ന്നും വാ​ർ​ഡ് മെം​ബ​ർ സി​ജി ബൈ​ജു പ​റ​ഞ്ഞു. പ്ര​ശ്ന​ത്തി​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.