സം​ഘ​ട​ന ശാ​ക്തീ​ക​ര​ണ​ത്തി​ന് കു​തി​പ്പേ​കി മു​സ്‌​ലിം ലീ​ഗ് നേ​തൃ​ശി​ബി​രം മു​ന്നേ​റ്റം
Monday, July 4, 2022 1:02 AM IST
മു​ക്കം: മു​സ്‌​ലിം ലീ​ഗ് തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി മു​രി​ങ്ങം​പു​റാ​യി ഉ​ദ​യ​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ലെ സി. ​മോ​യി​ൻ​കു​ട്ടി സാ​ഹി​ബ്‌ ന​ഗ​റി​ൽ സം​ഘ​ടി​പ്പി​ച്ച നേ​തൃ​ശി​ബി​രം "മു​ന്നേ​റ്റം' സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി ചെ​റി​യ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ന്‍റെ പാ​ർ​ട്ടി​ക്ക് എ​ന്‍റെ ഹ​ദി​യ ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ൽ ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക്കു​ള്ള ഉ​പ​ഹാ​രം സി.​പി ചെ​റി​യ മു​ഹ​മ്മ​ദ് ന​ൽ​കി.

ഹെ​ൽ​പ്പ് ഡെ​സ്ക് തു​ട​ങ്ങു​ന്നു

കോ​ട​ഞ്ചേ​രി:​സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും ന​ട​ത്തി​ക്കൊ​ണ്ടു പോ​കു​ന്ന​വ​ർ​ക്കും ആ​വ​ശ്യ​മാ​യ ഉ​ദ്യം കാ​ർ​ഡ്, ലൈ​സ​ൻ​സ്, ബാ​ങ്ക് ലോ​ൺ എ​ടു​ക്കേ​ണ്ട രീ​തി​ക​ൾ തു​ട​ങ്ങി​യ സം​ശ​യ​നി​വാ​ര​ണ​ത്തി​ന് ഹെ​ൽ​പ്‌​ഡെ​സ്‌​ക് ഇ​ന്ന് കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നു. ഹെ​ൽ​പ്പ് ഡെ​സ്ക് ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് നി​ർ​വ​ഹി​ക്കും.ഫോ​ൺ: 8089537724