പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളു​ടെ നി​രോ​ധ​നം: ഹെ​ൽ​ത്ത് സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ചു
Monday, July 4, 2022 1:02 AM IST
കോ​ഴി​ക്കോ​ട് : ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളു​ടെ നി​രോ​ധ​നം പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് കോ​ർ​പ​റേ​ഷ​ൻ പ്ര​ത്യേ​ക ഹെ​ൽ​ത്ത് സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
മൂ​ന്ന് സോ​ണു​ക​ളാ​യി തി​രി​ച്ചു മൂ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ണി​യ​ര്‍ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ശു​ചീ​ക​ര​ണ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ഡ്രൈ​വ​ർ​മാ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.
പാ​ള​യം എം​പി. റോ​ഡ്, ബേ​ബി ബ​സാ​ർ , ഒ​യാ​സി​സ് കോം​പ്ല​ക്‌​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ലാ​സ്റ്റി​ക് മൊ​ത്ത വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന​ത്തെ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത് ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ പി. ​ഷ​ജി​ൽ കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ സി.​ടി.​കെ.​മേ​ഘ​നാ​ഥ​ൻ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ കെ.​കെ.​മ​നോ​ജ്, കെ.​ടി. ഷാ​ജു എ​ന്നി​വ​രും ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.