ജി​ല്ല​യി​ല്‍ വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ കു​റ​യു​ന്ന​താ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്
Monday, July 4, 2022 1:02 AM IST
കോ​ഴി​ക്കോ​ട്: ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യും റോ​ഡ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഫ​ലം ക​ണ്ട് തു​ട​ങ്ങി​യ​തോ​ടെ ജി​ല്ല​യി​ല്‍ വാ​ഹ​നാ​പ​ക​ട നി​ര​ക്ക് കു​റ​യു​ന്ന​താ​യി ക​ണ​ക്കു​ക​ള്‍. 2019-ൽ ​അ​പ​ക​ട​ങ്ങ​ളി​ൽ 381 പേ​രാ​ണ്‌ മ​ര​ണ​മ​ട​ഞ്ഞ​ത്‌. തൊ​ട്ട​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ത്‌ 230-ഉം 252-​ഉം ആ​യി കു​റ​ഞ്ഞു.
2022ലെ ​ആ​ദ്യ അ​ഞ്ചു​മാ​സം മ​ര​ണം 133 ആ​ണ്‌. 2019ൽ 3,455 ​അ​പ​ക​ട​ങ്ങ​ളാ​ണു​ണ്ടാ​യ​ത്‌. 2020-ൽ ​ഇ​ത്‌ 2,302 ആ​യി കു​റ​ഞ്ഞു. 21-ൽ 3058 ​അ​പ​ക​ട​ങ്ങ​ൾ. 22 മെ​യ്‌ വ​രെ 1707 അ​പ​ക​ടം റി​പ്പോ​ർ​ട്ട്‌ ചെ​യ്‌​തു. 2019-ൽ ​പ​രി​ക്കേ​റ്റ​ത്‌ 3,720 പേ​ർ​ക്കാ​ണ്‌.
2020ൽ 2,441 ​ആ​ളു​ക​ൾ​ക്കും 21ൽ 3,241 ​പേ​ർ​ക്കും പ​രി​ക്കേ​റ്റു. ഈ ​വ​ർ​ഷം മെ​യ്‌ വ​രെ 1,641 പേ​ർ​ക്കാ​ണ്‌ പ​രി​ക്കു​ണ്ടാ​യ​ത്‌. ജി​ല്ല​യി​ലെ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ 50 ശ​ത​ത​മാ​നം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടേ​താ​ണ്‌. ഇ​തി​ൽ 70 ശ​ത​മാ​നം മ​ര​ണ​കാ​ര​ണ​വും ഹെ​ൽ​മ​റ്റ്‌ ധ​രി​ക്കാ​ത്ത​താ​ണ്‌. പി​ഴ 100 രൂ​പ​യി​ൽ​നി​ന്ന്‌ 500 രൂ​പ​യാ​ക്കു​ക​യും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ക​യും ചെ​യ്‌​ത​തോ​ടെ ഹെ​ൽ​മെ​റ്റ്‌ ധ​രി​ക്കാ​ത്ത​വ​ർ നാ​മ​മാ​ത്ര​മാ​യി.
വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​യ​തും പി​ൻ​സീ​റ്റു​കാ​രും ഹെ​ൽ​മ​റ്റ്‌ ധ​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും വ​ന്ന​തോ​ടെ പ​രി​ക്കും മ​ര​ണ​വും ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. കാ​മ​റ​ക​ളു​ടെ സാ​ന്നി​ധ്യ​മാ​ണ്‌ മ​റ്റൊ​ന്ന്‌. അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ത​ലാ​യി ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ 50 കാ​മ​റ​ക​ൾ സ​ജ്ജ​മാ​ണ്.