പേരാമ്പ്ര: നിയോജക മണ്ഡലത്തിലെ സി.പി.എം അതിക്രമത്തിലും, പോലീസിന്റെ പക്ഷപാതപരമായ നിലപാടുകളിലും പ്രതിഷേധിച്ച് പേരാമ്പ്ര നിയോജക മണ്ഡലം യു.ഡി.എഫ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്ര ഡിവൈഎസ്പി. ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രടറി പി.കെ ഫിറോസ് ഉല്‍ഘാടനം ചെയ്തു.
നിയോജക മണ്ഡലം ചെയർമാൻ ടി.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
സത്യൻ കടിയങ്ങാട്,കൺവീനർ കെ.എ ജോസ്കുട്ടി, രാജൻ മരുതേരി, സി.പി.എ അസ്സീസ് മാസ്റ്റർ, രാജീവ് തോമസ്, മുനീർ എരവത്ത്, രാജേഷ് കിഴരിയൂർ, കെ.കെ വിനോദൻ, മധുകൃഷ്ണൻ , കെ.പി വേണുഗോപാൽ, ടി.കെ ലത്തീഫ് മാസ്റ്റർ, ടി.പി ചന്ദ്രൻ ,ആർ.കെ മുനീർ, എന്നിവർ പ്രസംഗിച്ചു.
രാജേഷ് കീഴരിയൂര്‍, കെ.കെ. വിനോദന്‍, എൻ.പി. വിജയൻ, എസ്.കെ. അസ്സയിനാർ , പി.എം. പ്രകാശന്, കെ. മധുകൃഷ്ണന്, ഷിഹാബ് കന്നാട്ടി, കെ.പി. വേണുഗോപാലന്‍, മിസ്ഹബ് കീഴരിയൂർ, പി.എസ്. സുനില്‍ കുമാര്‍, ഇ.ടി. സത്യൻ, ടി.കെ.എ ലത്തീഫ്, പ്രകാശൻ കന്നാട്ടി, പി.ടി അഷറഫ്, രാജൻ.കെ. പുതിയേടത്ത്, വി.പി റിയാസുസലാം, ഗീത കല്ലായി, ഗിരിജ ശശി തുടങ്ങിയവര്‍ നേതൃത്വം നല്കി.