കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​മേ​ള ന​ട​ത്തി
Monday, July 4, 2022 1:01 AM IST
കു​റ്റ്യാ​ടി: കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​മേ​ള വ​ട്ടോ​ളി നാ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു.​
കെ.​പി കു​ഞ്ഞ​മ്മ​ദ് കു​ട്ടി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി ച​ന്ദ്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​രോ​ഗ്യ മേ​ള​യു​ടെ ഭാ​ഗ​മാ​യി ഫു​ഡ് ഫെ​സ്റ്റി​വ​ൽ, മെ​ഗാ​തി​രു​വാ​തി​ര, വ​നി​ത​ക​ളു​ടെ ക​മ്പ​വ​ലി,വി​വി​ധ സ്റ്റാ​ളു​ക​ൾ, കാ​ർ​ഡി​യോ​ള​ജി, ജ​ന​റ​ൽ മെ​ഡി​സി​ൻ,ശി​ശു രോ​ഗം, നേ​ത്ര​രോ​ഗം തു​ട​ങ്ങി​യ സ്പെ​ഷ്യ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും ആ​യു​ഷ്‌ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും മ​രു​ന്നും ല​ഭ്യ​മാ​ക്കി കൊ​ണ്ട് മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് എ​ന്നി​വ​യും ന​ട​ന്നു.