യാ​ത്ര​ക്കാ​ർ​ക്കും പാ​ല​ത്തി​നും ഭീ​ഷ​ണി ഉ​യ​ർ​ത്തി റോ​ഡ​രി​കി​ലെ മ​രം
Sunday, July 3, 2022 12:18 AM IST
കൂ​രാ​ച്ചു​ണ്ട്: യാ​ത്ര​ക്കാ​ർ​ക്കും പാ​ല​ത്തി​ലും ഭീ​ഷ​ണി​യാ​യി റോ​ഡി​ലെ മ​രം. കൂ​രാ​ച്ചു​ണ്ട് -കൂ​ട്ടാ​ലി​ട പി​ഡ​ബ്ല്യൂ​ഡി റോ​ഡി​ൽ കൈ​ത​ക്കൊ​ല്ലി പാ​ല​ത്തി​നോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന വ​ൻ മ​ര​മാ​ണ് ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന​ത്.

വ​ള​ർ​ന്ന് പ​ന്ത​ലി​ച്ച് നി​ൽ​ക്കു​ന്ന മ​ര​ത്തി​ന്‍റെ വേ​രു​ക​ൾ പ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​ക്കും കൂ​ടാ​തെ മ​ഴ ശ​ക്ത​മാ​യ​തോ​ടെ യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി തീ​ർ​ന്നി​ട്ടു​ണ്ട്. ഇ​തി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്ക്, കെ​ട്ടി​ടം എ​ന്നി​വ​ക്കും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. ബ​സു​ക​ൾ അ​ട​ക്കം ഒ​ട്ട​ന​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന റോ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി മാ​റി​യ മ​രം മു​റി​ച്ചു​നീ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.