ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം; യു​വാ​വ് പി​ടി​യി​ൽ
Sunday, July 3, 2022 12:18 AM IST
പ​ന്നി​യ​ങ്ക​ര: ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ട​റ​ഫു​ക​ളി​ൽ‌ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തു​ന്ന യു​വാ​വ് പി​ടി​യി​ൽ. മാ​ത്തോ​ട്ടം മോ​ട്ടി​മ​ഹ​ലി​ൽ റോ​ഷ​ൻ (22) ആ​ണ് മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ​ത്.

ട​റ​ഫു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് രാ​ത്രി കാ​ല​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യി ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​മോ​സ് മാ​മ്മ​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പി. ​പ്ര​കാ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​സ്ട്രി​ക്ട് ആ​ൻ​ഡി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സും ഫ​റോ​ക്ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ.​എം. സി​ദ്ദി​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ന്നി​യ​ങ്ക​ര പോ​ലീ​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്ന് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.

ഗോ​വ​യി​ൽ നി​ന്നും ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​മാ​ണ് സി​ന്ത​റ്റി​ക് ഡ്ര​ഗു​ക​ൾ യു​വ​ത​ല​മു​റ​യെ ത​ക​ർ​ക്കാ​ൻ അ​തി​ർ​ത്തി​ക​ട​ന്നെ​ത്തു​ന്ന​തെ​ന്ന് ഡ​ൻ​സാ​ഫി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

മു​മ്പ് ഗ്രാ​മി​ന് ര​ണ്ടാ​യി​രം രൂ​പ​യാ​യി​രു​ന്ന​ത് എം​ഡി​എം​എ ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ക്കു​ന്ന​തി​നാ​യി ല​ഹ​രി മാ​ഫി​യ ഇ​പ്പോ​ൾ ഗ്രാ​മി​ന് ആ​യി​രം രൂ​പ​യ്ക്കാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. മാ​ത്തൊ​ട്ടം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ എം​ഡി​എം​എ യു​മാ​യി ഹോ​ട്ട​ൽ​മു​റി​യി​ൽ നി​ന്നും ഡ​ൻ​സാ​ഫ് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ വി​വി​ധ ട​റ​ഫു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് എം​ഡി​എം​എ വി​ൽ​പ​ന ന​ട​ത്തു​ന്ന മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ൽ പെ​ട്ട​യാ​ളാ​ണ് പി​ടി​യി​ലാ​യ റോ​ഷ​ൻ. രാ​ത്രി ക​ളി​ക്കാ​നെ​ന്ന വ്യാ​ജേ​ന ട​റ​ഫു​ക​ൾ​ക്ക് സ​മീ​പ​ത്തെ​ത്തി യു​വാ​ക്ക​ളെ വ​ല​യി​ലാ​ക്കു​ന്ന​താ​ണ് രീ​തി. ഇ​ത്ത​ര​ത്തി​ൽ ല​ഹ​രി​ക്ക​ടി​മ​പ്പെ​ടു​ത്തി​യ​ശേ​ഷം യു​വാ​ക്ക​ളെ ല​ഹ​രി​ക​ട​ത്തു​ന്ന​തി​നാ​യും ഉ​പ​യോ​ഗി​ക്കാ​റാ​ണ് പ​തി​വ്.

ഡ​ൻ​സാ​ഫ് അ​സി​സ്റ്റ​ന്‍റ് എ​സ്ഐ മ​നോ​ജ് എ​ട​യേ​ട​ത്ത്, സീ​നി​യ​ർ സി​പി​ഒ കെ. ​അ​ഖി​ലേ​ഷ്, സി​പി​ഒ​മാ​രാ​യ കാ​ര​യി​ൽ സു​നോ​ജ്, അ​ർ​ജു​ൻ അ​ജി​ത്ത് പ​ന്നി​യ​ങ്ക​ര സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മു​ര​ളീ​ധ​ര​ൻ, എ​എ​സ്ഐ സാ​ജ​ൻ പു​തി​യോ​ട്ടി​ൽ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.