"സ്നേ​ഹ​പൂ​ർ​വം സെ​ന്‍റ് ജോ​ർ​ജ​സ്' സം​ഘ​ടി​പ്പി​ച്ചു
Sunday, July 3, 2022 12:15 AM IST
കോ​ഴി​ക്കോ​ട്: വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ​സ് ഹൈ​സ്കൂ​ൾ, വി​വി​ധ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ഒ​രു​മി​ച്ചു​കൂ​ട്ടി അ​ടു​പ്പി​ൽ കോ​ള​നി​യി​ൽ ക​ലാ സാം​സ്‌​കാ​രി​ക സ​ദ​സാ​യ "സ്നേ​ഹ​പൂ​ർ​വം സെ​ന്‍റ് ജോ​ർ​ജ​സ്' സം​ഘ​ടി​പ്പി​ച്ചു.

പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഗു​ണ​ഫ​ല​ങ്ങ​ൾ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പൂ​ർ​ണ​മാ​യി എ​ത്തി​ക്കു​ക, സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന ല​ഹ​രി​യു​ടെ വി​പ​ത്തി​നെ കു​റി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണം ന​ൽ​കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ഈ ​പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

നാ​ദാ​പു​രം ഉ​പ​ജി​ല്ലാ വി​ദ്യ​ഭ്യാ​സ ഓ​ഫീ​സ​ർ എ​സ്. വി​ന​യ​രാ​ജ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷെ​ബി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ക​ലാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക് ഭ​ര​ത​ൻ കു​ട്ടോ​ത്ത്, രാ​ഹു​ൽ മ​ട​പ്പ​ള്ളി, വി​ൽ‌​സ​ൺ ആ​ന്‍റ​ണി, ജി​ൻ​സി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. തൂ​ണേ​രി ബി​ആ​ർ​സി പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​പി. മ​നോ​ജ്‌, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി ജോ​സ​ഫ്, റെ​ജി ജി​ബി, എ​സ്ടി പ്ര​മോ​ട്ട​ർ​മാ​രാ​യ സ​ജി​ന, മി​നി​മോ​ൾ, കെ.​പി. മ​ല്ലി​ക, ഫെ​സി​ലി​റ്റേ​റ്റ​ർ ന​ന്ദു, ജ​യ​കു​മാ​ർ അ​ധ്യാ​പ​ക​രാ​യ ബി​ജു മാ​ത്യു, കെ.​ജെ. അ​ഭി​ലാ​ഷ്, ജാ​ൻ​സി ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.