കോ​ട​ഞ്ചേ​രി​യി​ൽ ഞാ​റ്റു​വേ​ല ച​ന്ത​യ്ക്ക് നാ​ളെ തു​ട​ക്കം
Sunday, July 3, 2022 12:15 AM IST
കോ​ട​ഞ്ചേ​രി: പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഞാ​റ്റു​വേ​ല ച​ന്ത​യു​ടെ​യും ക​ർ​ഷ​ക സ​ഭ​യു​ടെ​യും ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 9. 45 ന് ​കോ​ട​ഞ്ചേ​രി ബ​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് വ​ച്ച് കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് നി​ർ​വ​ഹി​ക്കും.

ഞാ​റ്റു​വേ​ല ച​ന്ത​യി​ൽ കു​രു​മു​ള​ക് തൈ​ക​ൾ, പ​ച്ച​ക്ക​റി വി​ത്ത് പാ​ക്ക​റ്റു​ക​ൾ എ​ന്നി​വ സൗ​ജ​ന്യ​മാ​യും, ടി​ഷ്യൂ ക​ൾ​ച്ച​ർ വാ​ഴ തൈ​ക​ൾ സൗ​ജ​ന്യ നി​ര​ക്കി​ലും വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി​രി​ക്കും. കൊ​ടു​വ​ള്ളി ബ്ലോ​ക്ക് അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​ർ മു​ഖേ​ന ന​ല്ല​യി​നം കു​റ്റ്യാ​ടി തെ​ങ്ങി​ൻ തൈ​ക​ൾ, ജൈ​വ കീ​ട​നാ​ശി​നി​ക​ൾ, ജൈ​വ വ​ള​ക്കൂ​ട്ട്, ജൈ​വ വ​ള​ർ​ച്ചാ​കൂ​ട്ട് മു​ത​ലാ​യ​വ ച​ന്ത​യി​ൽ വി​ൽ​പ​ന​യ്ക്ക് ഉ​ണ്ടാ​യി​രി​ക്കും.

പ്ര​ധാ​ൻ മ​ന്ത്രി കൃ​ഷി സ​മ്മാ​ൻ നി​ധി ലാ​ൻ​ഡ് വെ​രി​ഫി​ക്കേ​ഷ​ൻ അ​ന്നേ ദി​വ​സം സൗ​ജ​ന്യ​മാ​യി ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. വി​ള ഇ​ൻ​ഷ്വു​റ​ൻ​സ് വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ൻ​ഷ്വു​ർ ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള ക​ർ​ഷ​ക​രു​ടെ ര​ജി​സ്ട്രേ​ഷ​നും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.