ഏ​കോ​പ​യോ​ഗ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ഇ​ന്ന് മു​ത​ല്‍; ലം​ഘി​ച്ചാ​ല്‍ ക​ന​ത്ത പി​ഴ
Friday, July 1, 2022 1:01 AM IST
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് പ്ര​കാ​രം ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന വി​വി​ധ ഇ​നം പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ള്‍ 2022 ജൂ​ലൈ ഒ​ന്ന് മു​ത​ല്‍ നി​രോ​ധി​ക്കു​ക​യാ​ണ്.
പ്ലാ​സ്റ്റി​ക്കു​ക​ളു​ടെ നി​ര്‍​മാ​ണം, ഇ​റ​ക്കു​മ​തി, സം​ഭ​ര​ണം, വി​ത​ര​ണം വി​ല്‍​പ​ന എ​ന്നി​വ​യ്ക്കു​ള്ള നി​രോ​ധ​നം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തും നി​രോ​ധി​ച്ച ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​രോ​ധ​നം കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കു​ന്നു. നി​രോ​ധ​നം ലം​ഘി​ച്ചാ​ല്‍ ആ​ദ്യ​പി​ഴ 10000 രൂ​പ​യും ആ​വ​ര്‍​ത്തി​ച്ചാ​ല്‍ 25000 രൂ​പ മൂ​ന്നാം ത​വ​ണ​യും നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ല്‍ 50000 രൂ​പ പി​ഴ​യും കൂ​ടാ​തെ സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ര്‍​ത്താ​ന​നു​മ​തി റ​ദാ​ക്കു​ക​യും ചെ​യ്യും. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​രോ​ധ​നം കാ​ര്യ​ക്ഷ​മാ​വാ​ന്‍ ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​റി​യി​ച്ചു.