മാ​നാ​ഞ്ചി​റ-വെ​ള്ളി​മാ​ട്കു​ന്ന് റോ​ഡ്: ബാ​ക്കി ഭൂ​മി കൂ​ടി ഉ​ട​ന്‍ ഏ​റ്റെ​ടു​ക്കും
Thursday, June 30, 2022 12:50 AM IST
കോ​ഴി​ക്കോ​ട്: മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ട്കു​ന്ന് റോ​ഡ് നാ​ലു​വ​രി പാ​താ വി​ക​സ​ന​ത്തി​നാ​യു​ള്ള ബാ​ക്കി ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി റ​വ​ന്യു​വ​കു​പ്പ് ആ​രം​ഭി​ച്ചു. 8.4 കി​ലോ​മീ​റ്റ​ർ റോ​ഡ് 24 മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മി​ക്കാ​ൻ ഇ​നി 3.4621 ഹെ​ക്ട​ർ ഭൂ​മി മാ​ത്ര​മാ​ണ് ഏ​റ്റെ​ടു​ക്കാ​നു​ള്ള​ത്.
ഇ​തി​നാ​ണ് റ​വ​ന്യു വ​കു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. 311 പേ​രി​ൽ നി​ന്നാ​ണ് ഇ​ത്ര​യും ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത്.​വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​തോ​ടെ സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന വി​ല​യ്ക്കാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്കു​ക.
സ്ഥ​ല​മു​ട​ക​ൾ​ക്ക് വി​ല സ്വീ​കാ​ര്യ​മ​ല്ലെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കാം. സ്ഥ​ല​മു​ട​ക​ളും സ​ർ​ക്കാ​ർ പ്ര​തി​നി​ധി​യും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തി ഒ​ത്തു​തീ​ർ​പ്പ് വ്യ​വ​സ്ഥ അ​നു​സ​രി​ച്ചാ​ണ് നേ​ര​ത്തെ ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്.
എ​ന്നാ​ൽ ഒ​രു വി​ഭാ​ഗം സ്ഥ​ല​മു​ട​മ​ക​ൾ ഇ​തി​ന് ത​യാ​റാ​യി​ല്ല. തു​ട​ർ​ന്നാ​ണ് അ​ക്വി​സി​ഷ​ൻ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യ​ത്. ഭൂ​മി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി അ​തി​ലെ ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും മൂ​ല്യം അ​നു​സ​രി​ച്ചാ​ണ് അ​ന്തി​മ​മാ​യി റ​വ​ന്യു​വ​കു​പ്പ് വി​ല നി​ശ്ച​യി​ക്കു​ക.
തു​ട​ർ​ന്ന് ഉ​ട​മ​ക​ൾ ഭൂ​മി​യു​ടെ രേ​ഖ​ക​ളു​മാ​യി എ​ത്തി ന​ഷ്ട​പ​രി​ഹാ​രം ഏ​റ്റു​വാ​ങ്ങു​ന്ന​തോ​ടെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​വും. ഇ​തി​ന് ശേ​ഷം ഭൂ​മി സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കൈ​മാ​റും.
മ​റ്റ് കാ​ല​താ​മ​സ​മൊ​ന്നും ഉ​ണ്ടാ​വു​ന്നി​ല്ലെ​ങ്കി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഒ​രു വ​ർ​ഷ​ത്തി​ല​ധി​കം വേ​ണ്ടി​വ​രും. കോ​ഴി​ക്കോ​ട് സി​റ്റി റോ​ഡ് ഇം​പ്രൂ​വ്മെ​ന്‍റ് സ്കീം ​അ​നു​സ​രി​ച്ചാ​ണ് മാ​നാ​ഞ്ചി​റ-​വെ​ള്ളി​മാ​ട്കു​ന്ന് റോ​ഡ് നാ​ലു​വ​രി​പ്പാ​ത​യാ​യി വി​ക​സി​പ്പി​ക്കു​ന്ന​ത്.