എ​ല്‍​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ര്‍​ച്ച് നടത്തി
Wednesday, June 29, 2022 12:41 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​ര​ണ സ്തം​ഭ​ന​ത്തി​നും അ​ഴി​മ​തി​ക്കു​മെ​തി​രേ എ​ല്‍​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ര്‍​ച്ച് ന​ട​ത്തി. ക​ട്ടി​പ്പാ​റ​യി​ലെ യു​ഡി​എ​ഫ് ഭ​ര​ണ സ​മി​തി അ​ധി​കാ​ര​മേ​റ്റ് ഒ​ന്ന​ര വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ഴും ക​ഴി​ഞ്ഞ എ​ല്‍​ഡി​എ​ഫ് ഭ​ര​ണ സ​മി​തി അ​സൂ​ത്ര​ണം ചെ​യ്ത പ​ദ്ധ​തി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു എ​ന്ന​ല്ലാ​തെ പു​തു​താ​യി ഒ​ന്നും ആ​രം​ഭി​ച്ചി​ട്ടി​ല്ല.
കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഒ​ന്ന​ര കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചു​ള്ള പു​തി​യ കെ​ട്ടി​ട നി​ര്‍​മ്മാ​ണം ഉ​ട​ന്‍ തു​ട​ങ്ങു​ക, ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ ത​ക​ര്‍​ന്ന ക​ട്ടി​പ്പാ​റ മൃ​ഗാ​ശു​പ​ത്രി- കൃ​ഷി​ഭ​വ​ന്‍ ബൈ​പാ​സ് റോ​ഡ് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ക, ക​ട്ടി​പ്പാ​റ ക​രി​ഞ്ചോ​ല ഉ​രു​ള്‍​പൊ​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​യി അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള കു​ടും​ബ​ങ്ങ​ള്‍​ക്ക് ജെ​കെ​സി​മ​ന്‍റ്സ് കോ​ള​നി വീ​ട് നി​ര്‍​മ്മി​ച്ചു ന​ല്‍​കി​യ 20 കു​ടും​ബ​ങ്ങ​ള്‍​ക്കും ക​നി​വ് ഗ്രാ​മ​ത്തി​ലെ താ​മ​സ​ക്കാ​ര്‍​ക്കും കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ക​യും റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ക​യും ചെ​യ്യു​ക, സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ക, കാ​യി​ക മേ​ഖ​ല​യോ​ടു​ള്ള തി​ക​ഞ്ഞ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന "നി​ലാ​വ് ' തെ​രു​വ് വി​ള​ക്ക് പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ക, എ​ല്‍​ഡി​എ​ഫ് മെ​മ്പ​ര്‍​മാ​രു​ള്ള വാ​ര്‍​ഡി​ല്‍ അ​വ​രെ മാ​റ്റി നി​ര്‍​ത്തി ഉ​ദ്ഘാ​ട​ന പ്ര​വൃ​ത്തി ഉ​ള്‍​പ്പെ​ടെ ന​ട​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് എ​ല്‍​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്. സി​പി​എം താ​മ​ര​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​സി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​സി. വാ​സു, നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട്, കെ.​കെ. അ​പ്പു​ക്കു​ട്ടി, സി.​പി. നി​സാ​ര്‍, ക​രീം പു​തു​പ്പാ​ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.