അ​ന​ധി​കൃ​ത കെ​ട്ടി​ട ന​ന്പ​ർ വി​ഷ​യ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ യോ​ഗം അ​ല​ങ്കോ​ല​പ്പെ​ട്ടു
Wednesday, June 29, 2022 12:41 AM IST
കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത കെ​ട്ടി​ട ന​ന്പ​ർ വി​ഷ​യ​ത്തി​ൽ യു​ഡി​എ​ഫ്-​ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ യോ​ഗം അ​ല​ങ്കോ​ല​പ്പെ​ടു​ത്തി. യു​ഡി​എ​ഫി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും കൗ​ണ്‍​സി​ല​ർ​മാ​ർ സം​ഘ​ടി​ത​മാ​യും യോ​ജി​ച്ചു​മാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.
യോ​ഗം നി​യ​ന്ത്രി​ക്കു​ന്ന മേ​യ​റു​ടെ ഡ​യ​സി​ൽ ചാ​ടി​ക്ക​യ​റി ഇ​വ​ർ ഫ​യ​ലു​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞു. മേ​യ​റു​ടെ​യും ഡെ​പ്യൂ​ട്ടി മേ​യ​റു​ടെ​യും മൈ​ക്ക് പി​ടി​ച്ചു​വ​ലി​ച്ച് പൊ​ട്ടി​ച്ചു. കൂ​ടാ​തെ മേ​യ​റു​ടെ​യും ഡെ​പ്യൂ​ട്ടി​മേ​യ​റു​ടെ​യും ഓ​ഫീ​സി​നു മു​ന്പി​ലെ ബോ​ർ​ഡു​ക​ൾ പ​റി​ച്ചെ​റി​യു​ക​യും മ​റ്റു ഓ​ഫീ​സ് വ​സ്തു​ക്ക​ൾ കേ​ടു​വ​രു​ത്തു​ക​യും ചെ​യ്തു. കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ന​ന്പ​ർ ന​ൽ​കു​ന്ന​തി​ലെ ക്ര​മ​ക്കേ​ട് ഉ​ന്ന​യി​ച്ചാ​ണ് ഇ​ന്ന് കോ​ണ്‍​ഗ്ര​സ്-​ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ അ​ക്ര​മ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ഈ ​പ്ര​ശ്ന​ത്തി​ൽ ശ​ക്ത​വും മാ​തൃ​കാ​പ​ര​വു​മാ​യ ന​ട​പ​ടി​യാ​ണ് കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ സ്വീ​ക​രി​ച്ച​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​രും മു​ൻ ജീ​വ​ന​ക്കാ​രും ഏ​ജ​ന്‍റു​മാ​രു​മ​ട​ക്കം ഏ​ഴു​പേ​ർ ജ​യി​ലി​ലാ​യി.
പോ​ലീ​സ് പ്ര​ത്യേ​ക ടീം ​രൂ​പീ​ക​രി​ച്ച് കാ​ര്യ​ക്ഷ​മ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ക്ര​മ​ക്കേ​ടി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഒ​രാ​ളെ​യും ര​ക്ഷ​പ്പെ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മേ​യ​റും ഡെ​പ്യൂ​ട്ടി​മേ​യ​റും വ്യ​ക്ത​മാ​ക്കി.