നീ​ലേ​ശ്വ​രം സ്കൂ​ൾ ഗാ​ന്ധി​പാ​ർ​ക്കി​ൽ കുറുനരിവാലൻ
Wednesday, June 29, 2022 12:41 AM IST
സി. ​ഫ​സ​ൽ ബാ​ബു

മു​ക്കം: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും ഭം​ഗി​യു​ള്ള ഓ​ർ​ക്കി​ഡു​ക​ളി​ലൊ​ന്നാ​യ കു​റു​ന​രി വാ​ല​നെ നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഗാ​ന്ധി​പാ​ർ​ക്കി​ലെ തേ​ക്കു​മ​ര​ത്തി​ൽ ക​ണ്ടെ​ത്തി.
റി​ങ്കോ സ്റ്റൈ​ലി​സ് റെ​ട്ട്യൂ​സ എ​ന്ന ശാ​സ്ത്ര​നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ഈ ​ഓ​ർ​ക്കി​ഡ് വം​ശ​ജ​യ്ക്ക് ഫോ​ക്സ് ടെ​യ്ൽ, സു​ഭ​ദ്ര​മാ​ല എ​ന്നീ പേ​രു​ക​ളു​മു​ണ്ട്. മ​ൺ​സൂ​ൺ തു​ട​ങ്ങു​മ്പോ​ൾ കൃ​ത്യ​മാ​യി പൂ​വി​ടു​ന്ന ഈ ​സ​സ്യം ഉ​യ​ര​മു​ള്ള​തും ഉ​റ​പ്പു​ള്ള​തു​മാ​യ മ​ര​ങ്ങ​ളി​ൽ പ​റ്റി​യാ​ണ് വ​ള​രു​ന്ന​ത്.
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും വാ​സ​സ്ഥ​ല​ങ്ങ​ൾ കു​റ​ഞ്ഞു​വ​രു​ന്ന​തും ഇ​വ​യ്ക്ക് ഭീ​ഷ​ണി​യാ​യി വ​രു​ന്നു​ണ്ടെ​ങ്കി​ലും ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ നീ​ണ്ടു ഭം​ഗി​യാ​ർ​ന്ന പൂ​ത്ത​ണ്ടു​മാ​യി റോ​ഡ​രി​കി​ലെ തേ​ക്കി​ലും മ​റ്റു​റ​പ്പു​ള്ള മ​ര​ങ്ങ​ളി​ലും കു​റു​ന​രി വാ​ല​നെ കാ​ണാം.
നീ​ലേ​ശ്വ​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ മീ​ന ജോ​സ​ഫ് സ്കൂ​ളി​ലെ പാ​ർ​ക്കി​ന് സ​മീ​പ​ത്തെ മ​ര​ത്തി​ൽ ഇ​വ​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി അ​റി​യി​ച്ച​പ്പോ​ൾ സ​സ്യ വ​ർ​ഗീ​ക​ര​ണ ശാ​സ്ത്ര കു​തു​കി​യാ​യ സ​ജീ​വ് ഉ​ച്ച​ക്കാ​വി​ലാ​ണ് ഇ​വ​യെ തി​രി​ച്ച​റി​ഞ്ഞ് ആ​ധി​കാ​രി​ക വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ​ത്. ച​കി​രി​ത്തൊ​ണ്ടി​ൽ കെ​ട്ടി​വ​ച്ച് വീ​ടു​ക​ളി​ലും ഇ​വ​യെ വ​ള​ർ​ത്തി​യെ​ടു​ക്കാം. ചെ​റി​യ നി​ഴ​ൽ ഇ​ഷ്ട​പ്പെ​ടു​ന്ന ഇ​വ അ​ധി​കം പ​രി​ച​ര​ണ​മി​ല്ലാ​തെ​ത്ത​ന്നെ വ​ള​ർ​ന്ന് എ​ല്ലാ മ​ഴ​ക്കാ​ല​ത്തും കൃ​ത്യ​മാ​യി പു​ഷ്പി​ക്കും.