കു​ടും​ബ​ശ്രീ​യു​ടെ കോ​ഴി​വ​ള​ര്‍​ത്ത​ൽ, പോ​ത്ത് കു​ട്ടി പ​രി​പാ​ല​നം പ​ദ്ധ​തി​ക​ള്‍​ക്ക് വാ​യ്പ അ​നു​വ​ദി​ച്ചു
Tuesday, June 28, 2022 12:04 AM IST
താ​മ​ര​ശേ​രി:​ജി​ല്ല​യി​ലെ മൃ​ഗ​സം​ര​ക്ഷ​ണ സം​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തു​പ്പാ​ടി കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ ആ​രം​ഭി​ച്ച ര​ണ്ട് കോ​ഴി​വ​ള​ര്‍​ത്ത​ല്‍ ഗ്രൂ​പ്പി​നും ര​ണ്ട് പോ​ത്ത് കു​ട്ടി പ​രി​പാ​ല​നം ഗ്രൂ​പ്പി​നും പു​തു​പ്പാ​ടി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വാ​യ്പ അ​നു​വ​ദി​ച്ചു. ര​ണ്ടു പ​ദ്ധ​തി​ക​ള്‍​ക്കു​മാ​യി 4,50,000 (നാ​ല് ല​ക്ഷ​ത്തി അ​ന്‍​പ​തി​നാ​യി​രം) രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.
കോ​ഴി​വ​ള​ര്‍​ത്ത​ല്‍ പ​ദ്ധ​തി​ക്ക് ഒ​രു ഗ്രൂ​പ്പി​ന് 75000 രൂ​പ​യും പോ​ത്ത് കു​ട്ടി പ​രി​പാ​ല​നം ഒ​രു ഗ്രൂ​പ്പി​ന് 1,50,000 രൂ​പ​യു​മാ​ണ് വാ​യ്പ​യാ​യി ന​ല്‍​കു​ന്ന​ത്. കോ​ഴി​വ​ള​ര്‍​ത്ത​ല്‍ പ​ദ്ധ​തി ഒ​രോ ഗ്രൂ​പ്പി​നും 25000 രൂ​പ വീ​ത​വും പോ​ത്ത് കു​ട്ടി പ​രി​പാ​ല​നം ഓ​രോ ഗ്രൂ​പ്പി​നും 50,000 രൂ​പ​യും സ​ബ്സി​ഡി തു​ക​യാ​യി കു​ടും​ബ​ശ്രീ മി​ഷ​ന്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ബാ​ങ്ക് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്റ് ടി.​എ.​മൊ​യ്തീ​ന്‍ വാ​യ്പ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷീ​ബ സ​ജി കു​ടും​ബ​ശ്രീ മി​ഷ​ന്‍ അ​നു​വ​ദി​ച്ച സ​ബ്‌​സി​ഡി തു​ക ബാ​ങ്ക് സെ​ക്ര​ട്ട​റി സ​ജീ​ഷ് ഗോ​വി​ന്ദി​ന് കൈ​മാ​റി.