ഊ​രു​ക​ളി​ലെ​ത്തും റേ​ഷ​ൻ ക​ട: "സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ ക​ട' പ​ദ്ധ​തി ജി​ല്ല​യി​ലും
Tuesday, June 28, 2022 12:04 AM IST
കോ​ഴി​ക്കോ​ട്: ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ഊ​രു​ക​ളി​ലെ വീ​ടു​ക​ളി​ലേ​ക്ക് എ​ത്തി​ച്ചു​ന​ൽ​കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ "സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ ക​ട' പ​ദ്ധ​തി ജി​ല്ല​യി​ലും ആ​രം​ഭി​ക്കും.
ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കും വ​ന​മേ​ഖ​ല​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും നേ​രി​ട്ട് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി താ​മ​ര​ശേ​രി താ​ലൂ​ക്കി​ലാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.
കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ഞ​ക്ക​ട​വ്, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ മു​ത്ത​പ്പ​ൻ​പു​ഴ, മേ​ലെ പൊ​ന്നാ​ങ്ക​യം, പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ കു​റു​മ​രു​ക​ണ്ടി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സേ​വ​നം ഒ​രു​ക്കു​ന്ന​ത്.
റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്താ​ൻ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ 100ല​ധി​കം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടും. റേ​ഷ​ൻ വി​ഹി​ത​മാ​യ അ​രി, ഗോ​ത​മ്പ്, മ​ണ്ണെ​ണ്ണ, പ​ഞ്ച​സാ​ര എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ഊ​രു​ക​ളി​ൽ എ​ത്തി​ക്കു​ക.
പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥ്യം മാ​സ​ത്തി​ൽ ഒ​രു ത​വ​ണ​യാ​യി​രി​ക്കും വി​ത​ര​ണം. റേ​ഷ​നി​ങ് ഇ​ൻ​സ്‌​പെ​ക്ട​റും വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​വും.