ഇ​ല​ക്ട്രി​ക് ലൈ​നി​ൽ തേ​ങ്ങ വീ​ണ് വീ​ടി​നു തീ ​പി​ടി​ച്ചു
Tuesday, June 28, 2022 12:04 AM IST
നാ​ദാ​പു​രം : അ​രൂ​ർ ക​ല്ലും​പു​റ​ത്ത് 11 കെ​വി ഇ​ല​ക്ട്രി​ക് ലൈ​നി​ൽ തേ​ങ്ങ വീ​ണ് അ​മി​ത വൈ​ദ്യു​തി പ്ര​വാ​ഹം. വീ​ടി​ന് തീ ​പി​ടി​ച്ച് ക​ന​ത്ത നാ​ശ ന​ഷ്ടം . ര​ണ്ട് വീ​ടു​ക​ൾ​ക്കും ഒ​രു ക​ട​ക്കു​മാ​ണ് നാ​ശ ന​ഷ്ട​മു​ണ്ടാ​യ​ത്. വ​ലി​യ പ​റ​മ്പ​ത്ത് പാ​ങ്ങോ​ട്ടൂ​ർ അ​ശോ​ക‌​ന്‍റെ വീ​ടി​ന്‍റെ അ​ടു​ക്ക​ള പൂ​ർ​ണ്ണ​മാ​യി ക​ത്തി​ച്ചാ​മ്പ​ലാ​യി. അ​ടു​ക്ക​ള​യി​ലെ വ​യ​റിം​ങ്ങും റ​ഫ്രി​ജ​റേ​റ്റ​റും ക​ത്തി ന​ശി​ച്ചു. അ​ടു​ക്ക​ള മു​ഴു​വ​ൻ​തീ പ​ട​ർ​ന്ന് പി​ടി​ക്കു​ക​യും
ചു​മ​ർ വി​ണ്ട് കീ​റി വി​ള്ള​ൽ വീ​ണു. സ​മീ​പ​ത്തെ ന​മ്പാ​ൾ മീ​ത്ത​ൽ അ​ശോ​ക​ന്‍റെ വെ​ൽ​ഡിം​ങ്ങ് ക​ട​യി​ലെ മോ​ട്ടോ​റു​ക​ൾ വ​ലി​യ പ​റ​മ്പ​ത്ത് അ​ജി​ത്തി​ന്റ വീ​ട്ടി​ലെ ടെ​ലി​വി​ഷ​നും ക​ത്തി ന​ശി​ച്ചു. തീ ​പി​ടു​ത്ത​ത്തി​നി​ടെ ഓ​ടി​ക്കൂ​ടി​യ സ​മീ​പ വാ​സി​ക​ൾ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ എ​ടു​ത്തു മാ​റ്റി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.​ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് നാ​ല​ര മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. വൈ​ദ്യു​തി ലൈ​നി​ൽ തേ​ങ്ങ വീ​ണ​തോ​ടെ ലൈ​നു​ക​ൾ ത​മ്മി​ൽ ഉ​ര​സി എ​ർ​ത്ത് ലൈ​ൻ ത​ക​ർ​ന്ന് വൈ​ദ്യു​തി വീ​ടു​ക​ളി​ലേ​ക്ക് പ്ര​വ​ഹി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന്കെ​എ​സ്ഇ ബി ​അ​ധി​കൃ​ത​ർ​പ​റ​ഞ്ഞു.​വീ​ടു​ക​ളി​ലു​ള്ള​വ​ർ ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പെ​ട്ട​ത്.