ജീ​പ്പ് ഇ​ടി​ച്ച് നി​ർ​ത്താ​തെ പോ​യ സംഭവം; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Monday, June 27, 2022 1:11 AM IST
നാ​ദാ​പു​രം: തൂ​ണേ​രി ബാ​ല​വാ​ടി​യി​ൽ സ്ക്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സി​പി​എം നേ​താ​ക്ക​ളെ ഇ​ടി​ച്ച് വീ​ഴ്ത്തി നി​ർ​ത്താ​തെ പോ​യ ജീ​പ്പ് ക​സ്റ്റ​ഡി​യി​ൽ ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്തു.
വ​യ​നാ​ട് ത​ല​പ്പു​ഴ ആ​ലാ​റ്റി​ൽ സ്വ​ദേ​ശി പു​ന്ന​ക്ക​ര അ​നീ​ഷ് (35)നെ​യാ​ണ് നാ​ദാ​പു​രം സി​ഐ ഇ.​വി. ഫാ​യി​സ് അ​ലി​യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
വ​യ​നാ​ട് പെ​രി​യ സ്വ​ദേ​ശി തൊ​ഴു​തു​ങ്ക​ൽ സു​ധാ​ക​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. ജൂ​ൺ 11ന് ​വൈ​കീ​ട്ട് ഏ​ഴോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം ​ഭ​വം ന​ട​ന്ന​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും വ​ട​ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു.