ബ​ഫ​ർ സോ​ൺ കൂ​രാ​ച്ചു​ണ്ടി​ൽ ക​ർ​ഷ​ക ഐ​ക്യ​മു​ന്ന​ണി പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി
Monday, June 27, 2022 1:09 AM IST
കൂ​രാ​ച്ചു​ണ്ട്: വ​ന്യ​ജീ​വി സ​ങ്കേ​ത കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ബ​ഫ​ർ സോ​ൺ വേ​ണ​മെ​ന്ന അ​ശാ​സ്ത്രീ​യ​മാ​യ പ്ര​ഖ്യാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഇ​തി​നെ​തി​രേ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക ഐ​ക്യ​മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് അ​ങ്ങാ​ടി​യി​ൽ ക​ർ​ഷ​ക പ്ര​തി​ഷേ​ധ റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ സ​ണ്ണി പാ​ര​ഡൈ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ശ്ചി​മ​ഘ​ട്ട ജ​ന​സം​ര​ക്ഷ​ണ സ​മി​തി ക​ൺ​വീ​ന​ർ ഡോ.​ചാ​ക്കോ കാ​ളം​പ​റ​മ്പി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. സു​മി​ൻ എ​സ്. നെ​ടു​ങ്ങാ​ട​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ ജോ​യി ക​ണ്ണ​ൻ​ചി​റ, കു​ര്യ​ൻ ചെ​മ്പ​നാ​നി, ജോ​ൺ​സ​ൺ ക​ക്ക​യം പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഒ.​കെ. അ​മ്മ​ദ്, വി​ത്സ​ൺ പാ​ത്തി​ച്ചാ​ലി​ൽ, സ​ണ്ണി പു​തി​യ​കു​ന്നേ​ൽ, അ​രു​ൺ ജോ​സ്, വി​ൻ​സി തോ​മ​സ്, മ​ഹ​ല്ല് സെ​ക്ര​ട്ട​റി മ​ജീ​ദ് പു​ള്ളു​പ​റ​മ്പി​ൽ, ജോ​സ് ചെ​റു​വ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.