ജീ​വ​ന​ക്കാ​രി​ല്ല; ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് കാ​ര്‍​ഡ് പു​തു​ക്കാ​ന്‍ കാ​ത്തി​രി​ക്ക​ണം
Monday, June 27, 2022 1:09 AM IST
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആ​ർ​എ​സ്ബി​വൈ കൗ​ണ്ട​റി​ൽ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് മൂ​ലം കാ​ർ​ഡ് പു​തു​ക്കാ​നെ​ത്തു​ന്ന രോ​ഗി​ക​ൾ ബു​ദ്ധി​മു​ട്ടു​ന്നു. ദി​വ​സം മു​ഴു​വ​ൻ ക്യൂ ​നി​ന്നാ​ലും കാ​ർ​ഡ് പു​തു​ക്കാ​നാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.
രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കി​ട്ട് നാ​ലു​വ​രെ​യാ​ണ് കാ​ർ​ഡ് പു​തു​ക്കി ന​ൽ​കു​ക. ഒ​പി വി​ഭാ​ഗ​ത്തി​ന​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കൗ​ണ്ട​റി​ൽ പ​ല​പ്പോ​ഴും ഒ​രാ​ൾ മാ​ത്ര​മാ​ണ് ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​റാ​യി ഉ​ള്ള​ത്.
ദി​വ​സേ​ന എ​ത്തു​ന്ന നൂ​റി​ല​ധി​കം പേ​രി​ൽ 50-60 വ​രെ ആ​ളു​ക​ൾ​ക്കേ കാ​ർ‌​ഡ് പു​തു​ക്കി ന​ൽ​കാ​ൻ ക​ഴി​യു​ന്നു​ള്ളൂ. ഇ​തി​ന്‍റെ പേ​രി​ൽ പ​ല​പ്പോ​ഴും രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളും ജീ​വ​ന​ക്കാ​രും ത​മ്മി​ൽ വ​ഴ​ക്കു​മു​ണ്ടാ​കു​ന്നു​ണ്ട്. നെ​റ്റ്‌​വ​ർ​ക്ക് പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​പ്പോ​ഴും പു​തു​ക്ക​ൽ ന​ട​ക്കാ​റി​ല്ല.​മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന രോ​ഗി​ക​ൾ​ക്കാ​ണ് കാ​ർ​ഡ് പു​തു​ക്കി ന​ൽ​കേ​ണ്ട​ത്.
ഇ​വ​ർ​ക്ക് കാ​ർ​ഡ് പു​തു​ക്കി​യാ​ൽ മാ​ത്ര​മേ പ​രി​ശോ​ധ​ന​ക​ൾ​ക്കും മ​റ്റും വി​ധേ​യ​മാ​കാ​നും പ​രി​ശോ​ധ​ന​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള ക്യൂ​വി​ൽ നി​ൽ​ക്കാ​നും ക​ഴി​യു​ക​യു​ള്ളു.
രോ​ഗി​ക​ളെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​മ്പോ​ഴും ഇ​തേ ക​ലാ​താ​മ​സം നേ​രി​ടു​ന്നു​ണ്ട്.