ഫ്രി​ഡ്ജ് പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​നു തീ​പി​ടി​ച്ചു; ഒ​ഴി​വാ​യ​ത് വ​ൻ അ​പ​ക​ടം
Sunday, June 26, 2022 12:29 AM IST
നാ​ദാ​പു​രം: ഫ്രി​ഡ്ജ് പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​ന് തീ​പി​ടി​ച്ചു. അ​മ്മ​യും, മ​ക്ക​ളും ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഫ്രി​ഡ്ജാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഭൂ​മി​വാ​തു​ക്ക​ൽ ച​ങ്ങ​രോ​ത്ത് മു​ക്കി​ലെ വെ​ളു​ത്ത പ​റ​മ്പ​ത്ത് സു​രേ​ന്ദ്ര​ന്‍റെ വീ​ട്ടി​ലാ​ണ് ശ​നി​യാ​ഴ്ച്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ അ​പ​ക​ടം ന​ട​ന്ന​ത്.

അ​ടു​ക്ക​ള​യി​ലെ ഫ്രി​ഡ്ജ് പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​ന​ക​ത്ത് തീ ​പ​ട​രു​ക​യും ഇ​ല​ക്ട്രോ​ണി​ക്സ് ഇ​ല​ക്ട്രി​ക്ക​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി ന​ശി​ക്കു​ക​യും ചെ​യ്തു. വ​ൻ ശ​ബ്ദം കേ​ട്ട്തൊ​ട്ട​ടു​ത്ത മു​റി​യി​ൽ കി​ട​ക്കു​ന്ന സു​രേ​ന്ദ്ര​ന്‍റെ ഭാ​ര്യ സു​നി​ത​യും ര​ണ്ട് മ​ക്ക​ളും വീ​ടി​ന് പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തീ​യും പു​ക​യും മ​റ്റ് മു​റി​ക​ളി​ലേ​ക്ക് പ​ട​ർ​ന്ന​തി​നാ​ൽ വീ​ടി​ന് അ​ക​ത്ത് ക​യ​റാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. ഓ​ടി കൂ​ടി​യ അ​യ​ൽ​ക്കാ​ർ ഏ​റെ പ​ണി​പ്പെ​ട്ട് തീ ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ള​യം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ നാ​ശ ന​ഷ്ടം സം​ഭ​വി​ച്ചു