ക​ട്ടി​പ്പാ​റ​യി​ലെ ഭ​ര​ണ​സ്തം​ഭ​ന​വും അ​ഴി​മ​തി​യും: 28ന് ​എ​ല്‍​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ര്‍​ച്ച്
Sunday, June 26, 2022 12:26 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​ര​ണ സ്തം​ഭ​ന​ത്തി​നും അ​ഴി​മ​തി​ക്കു​മെ​തി​രേ എ​ല്‍​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 28ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് എ​ല്‍​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന മാ​ര്‍​ച്ച് സി​പി​എം താ​മ​ര​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ട്ടി​പ്പാ​റ​യി​ലെ യു​ഡി​എ​ഫ് ഭ​ര​ണ സ​മി​തി അ​ധി​കാ​ര​മേ​റ്റ് ഒ​ന്ന​ര വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ഴും ക​ഴി​ഞ്ഞ എ​ല്‍​ഡി​എ​ഫ് ഭ​ര​ണ സ​മി​തി ആ​സൂ​ത്ര​ണം ചെ​യ്ത പ​ദ്ധ​തി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു എ​ന്ന​ല്ലാ​തെ പു​തു​താ​യി ഒ​ന്നും ആ​രം​ഭി​ച്ചി​ട്ടി​ല്ല.

സാ​ധാ​ര​ണ​ക്കാ​ര​ട​ക്ക​മു​ള്ള ജ​ന​ങ്ങ​ള്‍​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഒ​ന്ന​ര കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചു​ള്ള പു​തി​യ കെ​ട്ടി​ട നി​ര്‍​മ്മാ​ണം ഇ​ത് വ​രെ തു​ട​ങ്ങാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ക​ട്ടി​പ്പാ​റ മൃ​ഗാ​ശു​പ​ത്രി കൃ​ഷി​ഭ​വ​ന്‍ ബൈ​പാ​സ് റോ​ഡി​നും പാ​ല​ത്തി​നു​മാ​യി ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും നി​ല​വി​ലെ ഭ​ര​ണ സ​മി​തി സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​ത്ത​തി​നാ​ല്‍ ഫ​ണ്ട് ന​ഷ്ട​പ്പെ​ട്ടു.

വീ​ണ്ടും ഇ​തി​ന് ഫ​ണ്ട് വ​ക​യി​രു​ത്തി പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ചെ​ങ്കി​ലും ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ റോ​ഡ് ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. നി​ര്‍​മ്മാ​ണ​ത്തി​ലെ ആ​ശാ​സ്ത്രീ​യ​ത​യും അ​ഴി​മ​തി​യും അ​ന്വേ​ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യും ത​ക​ര്‍​ന്ന റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ക​യും ചെ​യ്യ​ണം.

ക​ട്ടി​പ്പാ​റ ക​രി​ഞ്ചോ​ല ഉ​രു​ള്‍​പൊ​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​യി അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള കു​ടും​ബ​ങ്ങ​ള്‍​ക്ക് ജെ​കെ സി​മ​ന്‍റ്സ് കോ​ള​നി വീ​ട് നി​ര്‍​മ്മി​ച്ചു ന​ല്‍​കി​യ 20 കു​ടും​ബ​ങ്ങ​ള്‍​ക്കും ക​നി​വ് ഗ്രാ​മ​ത്തി​ലെ താ​മ​സ​ക്കാ​ര്‍​ക്കും കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ക​യും റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്. ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ നി​ര​വ​ധി പ്ര​വൃ​ത്തി​ക​ള്‍ ഏ​റ്റെ​ടു​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. ക​ട്ടി​പ്പാ​റ ക​ഴി​ഞ്ഞ കാ​ല​ത്ത് അ​റി​യ​പ്പെ​ട്ട​ത് കാ​യി​ക മേ​ഖ​ല​യി​ലെ മു​ന്നേ​റ്റ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു. എ​ന്നാ​ല്‍ നി​ല​വി​ലെ ഭ​ര​ണ സ​മി​തി കാ​യി​ക മേ​ഖ​ല​യോ​ട് തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യാ​ണ് കാ​ണി​ക്കു​ന്ന​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന "നി​ലാ​വ് ' തെ​രു​വ് വി​ള​ക്ക് പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്ക​ണം. എ​ല്‍​ഡി​എ​ഫ് മെ​മ്പ​ര്‍​മാ​രു​ള്ള വാ​ര്‍​ഡി​ല്‍ അ​വ​രെ മാ​റ്റി നി​ര്‍​ത്തി ഉ​ദ്ഘാ​ട​ന പ്ര​വൃ​ത്തി ഉ​ള്‍​പ്പെ​ടെ ന​ട​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം.

തു​ട​ങ്ങി​യ നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് എ​ല്‍​ഡി​എ​ഫ് സ​മ​ര​രം​ഗ​ത്തി​റ​ങ്ങു​ന്ന​തെ​ന്നും എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ടി.​സി. വാ​സു, നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട്, കെ.​വി. സെ​ബാ​സ്റ്റി​യ​ന്‍, എ​ന്‍. ര​വി, എ​ന്‍.​ഡി. ലൂ​ക്ക, ക​രീം പു​തു​പ്പാ​ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.