സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച ആ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി
Saturday, June 25, 2022 12:50 AM IST
കൊ​യി​ലാ​ണ്ടി: പ​ട്ടാ​പ​ക​ൽ സ്ത്രീ​യു​ടെ ക​ഴു​ത്തി​ൽ നി​ന്നും സ്വ​ർ​ണാ​ഭ​ര​ണം പി​ടി​ച്ചു​പ​റി​ച്ച സം​ഭ​വ​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി പാ​റ​ക്ക​ൽ രാ​ജ​നെ (54) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ഇ​ന്ന​ലെ വൈ​കീ​ട്ട് കൊ​യി​ലാ​ണ്ടി ടൗ​ണി​ൽ വ​ച്ചാ​ണ് സം​ഭ​വം.
സ്ത്രീ​യു​ടെ ക​ഴു​ത്തി​ലെ സ്വ​ർ​ണം പൊ​ട്ടി​ച്ച ഉ​ട​നെ ത​ന്നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി​ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
എ​ന്നാ​ൽ സ്ത്രീ​ക്ക് പ​രാ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​യാ​ളെ വി​ട്ട​യ​ച്ചു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ലാ​ംഗ്വേ​ജ് അ​ക്വി​സി​ഷ​ൻ
സ്കി​ൽ​സ് പ്രോ​ഗ്രാം

കൂ​രാ​ച്ചു​ണ്ട്: വി​ദ്യാ​ർ​ഥി​ക​ൾ ഇം​ഗ്ലീ​ഷ് ഭാ​ഷ അ​നാ​യാ​സ​മാ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ ലാ​ഗ്വേ​ജ് അ​ക്വി​സി​ഷ​ൻ സ്കി​ൽ​സ് പ്രോ​ഗ്രാം ആ​രം​ഭി​ച്ചു. വി​ദ്യാ​ല​യ​ത്തി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളേ​യും ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ൽ പ്രാ​വീ​ണ്യ​മു​ള്ളവ​രാ​ക്കു​ക​യാ​ണ് ലക്ഷ്യം.
ഭാ​ഷാ​വി​ദ​ഗ്ധ​ൻ ഡോ.​ജോ​സ​ഫ് തോ​ണി​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ന്തോം സ്കൈ ​ലാ​ർ​ക്ക് എ​ന്ന പ​രി​പാ​ടി​യി​ൽ ഹെ​ഡ്മാ​സ്റ്റ​ർ ജേ​ക്ക​ബ് കോ​ച്ചേ​രി, അ​ധ്യാ​പ​ക​രാ​യ ലി​സി കെ.ജോ​സ​ഫ് , കെ.​സി. ബി​ജു , വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ൻ​ മെ​റി​ൻ അ​ഗ​സ്റ്റി​ൻ, തെ​ൻ​ഹ ഷെ​റി​ൻ, കി​ര​ൺ ജോ​ർ​ജ് ജി​ജോ എ​ന്നി​വ​ർ സം​സാ​രി​ച്ചു.