ഐ​എ​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ ശി​ൽ​പ​ശാ​ല
Saturday, June 25, 2022 12:49 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​വി​ൽ സ​ർ​വീ​സ് കോ​ച്ചിം​ഗ് സെ​ന്‍റ​റാ​യ ആ​ൽ​ക്ക​മി ഐ​എ​എ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ ത​ന്നെ അ​ക്കാ​ദ​മി​ക് ഭൂ​പ​ട​ത്തി​ൽ ത​ങ്ങ​ളു​ടെ പാ​ത​മു​ദ്ര പ​തി​പ്പി​ച്ച സ്ഥാ​പ​ന​മാ​ണ്. ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​മാ​യി കോ​ഴി​ക്കോ​ടി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ൽ​ക്ക​മി ഐ​എ​എ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നും ഇ​തി​നോ​ട​കം ത​ന്നെ അ​ന്പ​തി​ൽ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സി​വി​ൽ സ​ർ​വീ​സ് എ​ന്ന സ്വ​പ്ന​ത്തി​ലേ​ക്ക് കാ​ലെ​ടു​ത്ത് വ​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന​തും എ​ന്നാ​ൽ വ​ലി​യ ആ​ശ​ങ്ക​യോ​ടെ സ​മീ​പി​ക്കു​ക​യും ചെ​യ്യു​ന്ന സി​വി​ൽ സ​ർ​വീ​സ് എ​ന്ന ബാ​ലി​കേ​റാ​മ​ല​യെ മാ​ന​സി​ക സ​മ്മ​ർ​ദമി​ല്ലാ​തെ ക​ര​സ്ഥ​മാ​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ന്ന കേ​ര​ള​ത്തി​ലെ ഒ​ന്നാം ന​മ്പ​ർ സ്ഥാ​പ​നം കൂ​ടി​യാ​ണ് ആ​ൽ​ക്ക​മി ഐ​എ​എ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്. അ​തി​നാ​ൽ ത​ന്നെ സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യെ കു​റി​ച്ചു​ള്ള മി​ഥ്യാ ധാ​ര​ണ സ​മൂ​ഹ​ത്തി​ൽ നി​ന്ന് തു​ട​ച്ച് നീ​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ആ​ൽ​ക്ക​മി ഐ​എ​എ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഉ​ൾ​ക്കൊ​ള്ളു​ന്നു.
ഇ​തി​നാ​യി കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ലി​ന് എ​തി​ർ​വ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ൽ​ക്ക​മി ഐ​എ​എ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വ​ച്ച് ജൂ​ൺ 26, 27 തീ​യ​തി​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി സൗ​ജ​ന്യ ശി​ൽ​പ്പ​ശാ​ല ന​ട​ത്തു​ക​യാ​ണ്. സി​വി​ൽ സ​ർ​വീ​സി​ന് ത​യാറെ​ടു​ക്കു​ന്ന​വ​രും അ​ല്ലാ​ത്ത​വ​രു​മാ​യ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കാം. ഐ​എ​എ​സ് / ഐ​പി​എ​സ് പ​രീ​ക്ഷ​യെ എ​ങ്ങ​നെ അ​ഭി​മു​ഖീ​ക​രി​ക്കാം, മ​ത്സ​ര പ​രീ​ക്ഷാ​ഭ​യം എ​ങ്ങ​നെ ഇ​ല്ലാ​താ​ക്കാം, സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യെ കു​റി​ച്ചു​ള്ള മി​ഥ്യാ ധാ​ര​ണ മാ​റ്റു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ അ​ധി​ക​രി​ച്ചാ​ണ് സൗ​ജ​ന്യ ശി​ൽ​പ്പ​ശാ​ല. ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​രാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും ശി​ൽ​പ​ശാ​ല​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. 26ന് ​രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ 27ന് ​കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ർ എ​ൻ. തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തി​നി​ധി​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഗ്രി​സ് ഹി​ക്ദാ​സ് (മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, ആ​ൽ​ക്ക​മി ഐ​എ​എ​സ്‌), മ​യൂ​ർ കോ​ത്തി​വാ​ലെ, ന​ന്ദ​കു​മാ​ർ മേ​നോ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.