മ​ണ്ണി​ടി​ഞ്ഞ് സ്കൂ​ൾ കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Saturday, June 25, 2022 12:49 AM IST
കൊ​യി​ലാ​ണ്ടി: മൂ​ടാ​ടി ഗോ​ഖ​ലെ സ്കൂ​ൾ കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്തി​നാ​യി കെ​ട്ടി​യ ക​മ്പി​വേ​ലി​യും ത​ക​ർ​ന്നു.​ദേ​ശീ​യ​പാ​ത ബൈ​പ്പാ​സ് ക​ട​ന്ന് പോ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വി​ടെ മ​ണ്ണ​ടു​ത്തു നീ​ക്കി​യ​താ​ണ് അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗം ഇ​ടി​യാ​ൻ ഇ​ട​യാ​ക്കി​യ​ത്. മ​ഴ​ ക​ന​ക്കു​ന്ന​തോ​ടെ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് ത​ക​രാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്.

ഈ ​ഭാ​ഗ​ത്ത് കോ​ൺ​ക്രീ​റ്റ് ഭി​ത്തി​കെ​ട്ടി സ്കൂ​ൾ കെ​ട്ടി​ടം സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ളും അ​ദ്ധ്യാ​പ​ക​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.