യു​ഡി​എ​ഫ് ക​മ്മി​ഷ​ണ​ർ ഓ​ഫീ​സ് മാ​ര്‍​ച്ച് ന​ട​ത്തി
Wednesday, June 22, 2022 12:26 AM IST
കോ​ഴി​ക്കോ​ട്: ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ​കു​മാ​റി​നെ​തി​രാ​യു​ള്ള പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​ഷ​ണ​ർ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
ഡി​സി​സി ഓ​ഫി​സി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് ഡി​ഡി​ഇ ഓ​ഫി​സി​നു മു​മ്പി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് ത​ട​ഞ്ഞു. അ​ഞ്ചു​മ​ണി​യോ​ടെ ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ വ​ല​ഞ്ഞു. ജ​ല പീ​ര​ങ്കി​യും ത​യാ​റാ​യി​രു​ന്നു. എ​ന്നാ​ൽ മാ​ർ​ച്ച് സ​മാ​ധാ​ന​പ​ര​മാ​യി പി​രി​ഞ്ഞു. പി​രി​യാ​ൻ നേ​ര​ത്ത് പൊ​ലി​സി​ന് നേ​രെ പ്ര​വ​ർ​ത്ത​ക​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ക​ല്ലേ​റ്റ് ഉ​ണ്ടാ​യെ​ങ്കി​ലും പോ​ലീ​സ് സം​യ​മ​നം പാ​ലി​ച്ചു. മാ​ർ​ച്ച് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ അ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ള്ള​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ മു​ഖ്യ​മ​ന്ത്രി​യെ സം​ര​ക്ഷി​ക്കാ​ൻ പൊ​ലി​സ് ന​ട​ത്തു​ന്ന ശ്ര​മം അ​പ​ഹാ​സ്യ​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റി​നെ അ​ക്ര​മി​ച്ചി​ട്ട് വെ​റു​തെ പോ​കാ​മെ​ന്ന് ആ​രും മോ​ഹി​ക്കേ​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ കാ​ണാ​ൻ പോ​കു​ന്ന​ത് വ​ലി​യ പ്ര​തി​ഷേ​ധ​മാ​യി​രി​ക്കു​മെ​ന്നും അ​ബ്ര​ഹാം പ​റ​ഞ്ഞു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​ബാ​ല​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​നാ​യി.