റ​ബ​ർ സ​ബ്സി​ഡി ല​ഭി​ക്കു​ന്ന​വ​രു​ടെ ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്കം പി​ൻ​വ​ലി​ക്ക​ണം: ആ​ർ​പി​എ​സ്
Sunday, May 29, 2022 1:59 AM IST
ച​ക്കി​ട്ട​പാ​റ: റ​ബ​ർ സ​ബ്സി​ഡി ല​ഭി​ക്കു​ന്ന​വ​രു​ടെ ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു ച​ക്കി​ട്ട​പാ​റ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന പേ​രാ​മ്പ്ര മേ​ഖ​ല റ​ബ​ർ പ്രൊ​ഡ്യൂ​സേ​ഴ്സ് സൊ​സൈ​റ്റി (ആ​ർ​പി​എ​സ്) ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം പാ​സാ​ക്കി​യ പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ഴി​ക്കോ​ട് റ​ബേ​ഴ്സി​ൽ നി​ന്നും സ്ഥാ​ന​ക്ക​യ​റ്റ​ത്തോ​ടു​കൂ​ടി ത്രി​പു​ര​യി​ലെ ഉ​ദ​യ്പൂ​ർ റ​ബ​ർ ബോ​ർ​ഡ് റീ​ജ​നി​ലേ​ക്ക് സ്ഥ​ലം മാ​റി പോ​കു​ന്ന മാ​നേ​ജിം​ഗ് ഡ​യ​ര​ക്ട​ർ കെ. ​രാ​ജീ​വ​നു ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പും ന​ൽ​കി. ഒ.​എം. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ബ​ർ ബോ​ർ​ഡ് ഡ​പ്യൂ​ട്ടി റ​ബ​ർ പ്രൊ​ഡ​ക്ഷ​ൻ ക​മ്മി​ഷ​ണ​ർ വി.​ജി സ​ന്തോ​ഷ്, ഷോ​ബി ജോ​സ​ഫ്, റ​ബ​ർ ബോ​ർ​ഡ് പേ​രാ​മ്പ്ര ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ആ​ൻ​സ് മാ​ത്യു, ജോ​സ​ഫ് പൂ​വ​ത്തു​ങ്ക​ൽ, ജോ​യി കു​ര്യ​ൻ മു​ട്ടും മു​ഖ​ത്ത്, ഒ.​എം. ആ​ന്‍റ​ണി ഒ​റ്റ​പ്ലാ​ക്ക​ൽ, കെ.​എം. കു​ര്യ​ൻ, ഡി. ​ജോ​സ​ഫ്, തോ​മ​സ് കു​മ്പു​ക്ക​ൽ, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, മോ​ഹ​ന​ൻ ന​ടു​വ​ണ്ണൂ​ർ, കെ. ​രാ​ജീ​വ​ൻ, ബാ​ബു പ​ള്ളി​ത്താ​ഴ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് റ​ബ​റി​ന്‍റെ ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ത്തെ സം​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്ലാ​ന്‍റേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ലാ​സും ന​ട​ത്തി.